ഫ്രഞ്ച്​ ലീഗ്​ വണ്ണിൽ പി.എസ്​.ജി കുതിപ്പു തുടരുന്നു

പാരിസ്​: ​ഫ്രഞ്ച്​ ലീഗ്​ വണ്ണിൽ പി.എസ്​.ജിയുടെ അപരാജിത കുതിപ്പ്​ തുടരുന്നു. അമിനസിനെ പാരിസുകാർ 3-0ത്തിന്​ തോൽപി ച്ചു. ബ്രസീലിയൻ സൂപ്പർ താരം നെയ്​മർ ഇല്ലാതെയിറങ്ങിയ പി.എസ്​.ജി രണ്ടാം പകുതിയിലാണ്​ മൂന്നു ഗോളും നേടിയത്​. എഡിൻസൻ കവാനി (57 പെനാൽറ്റി), എംബാപെ (70), മാർക്വിനോസ് ​(79) എന്നിവരാണ്​ സ്​കോറർമാർ. 50 പോയൻറുമായി പി.എസ്​.ജി ഫ്രാൻസിൽ ബഹുദൂരം മുന്നിലാണ്​.

അത്ലറ്റികോ മഡ്രിഡിന് ജയം
മഡ്രിഡ്​: ലാ ലിഗയിൽ ലെവാ​​െൻറയെ അത്​ലറ്റികോ മഡ്രിഡ്​ 1-0ത്തിന്​ തോൽപിച്ചു. രണ്ടാം പകുതിയിൽ അ​േൻറായിൻ ഗ്രീസ്​മാൻ (57) പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ്​ മഡ്രിഡ്​ വമ്പന്മാർ ജയിച്ചത്​. ബാഴ്​സക്കു പിറകിൽ 38 പോയൻറുമായി രണ്ടാമതാണ്​ അത്​ലറ്റികോ. അതേസമയം, വിയ്യാ റയലിനെ 2-1ന്​ ഗറ്റാഫെ തോൽപിച്ചു.
Tags:    
News Summary - psg-football--Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.