​ക്രിസ്​റ്റൽ പാലസ്​ അട്ടിമറിച്ചു; ചെൽസിക്ക്​ സീസണിലെ മൂന്നാം തോൽവി

ലണ്ടൻ: ഒടുവിൽ ചെൽസി തോറ്റു. അതും സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ. അന്താരാഷ്ട്ര മത്സരങ്ങളുടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ചെൽസിതാരങ്ങൾ ഒത്തിണക്കം കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ എതിരാളികളായ ക്രിസ്റ്റൽ പാലസിന് അർഹിച്ച ജയം (2-1). ഫാബ്രിഗാസ് അഞ്ചാം മിനിറ്റിൽ നേടിയ ഗോളിന് രണ്ടു മിനിറ്റിെൻറ വ്യത്യാസത്തിൽ ക്രിസ്റ്റൽ പാലസ് തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റിൽ വിൽഫ്രഡ് സാഹയും 11ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ബെൻടെക്കും ഗോൾ നേടി. പിന്നീട് പിന്നിലേക്ക് വലിഞ്ഞു കളിച്ച ക്രിസ്റ്റൽ പാലസിെൻറ പ്രതിരോധക്കോട്ട പിളർത്താൻ ദൗർഭാഗ്യം നീലപ്പടയെ അനുവദിച്ചില്ല. നിശ്ചിത സമയം കഴിഞ്ഞും കളി നീണ്ടത് പത്തു മിനിറ്റോളം. സമനിലഗോൾ വരുമെന്ന് പ്രതീക്ഷിച്ച് ആരാധകർ ആർപ്പുവിളിച്ചതല്ലാതെ 100 മിനിറ്റും ഒന്നും സംഭവിച്ചില്ല. 73 ശതമാനം പന്ത് കൈവശംെവച്ച് 28ഒാളം ഷോട്ട് ഗോളി തിബോ കോർട്ടുവ ഒഴികെ എല്ലാവരും തൊടുത്തുവിെട്ടങ്കിലും സമനില പിറക്കാതെ മത്സരം അവസാനിച്ചു. ഇതോടെ തോൽവിയറിയാതെ എട്ടു കളിയിൽ കുതിച്ച ചെൽസിക്ക് ഷോക്ക്. േടാട്ടൻഹാം ബേൺലിെയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചതോടെ 62 പോയൻറായി മുന്നേറി. എങ്കിലും 69 പോയൻറുള്ള ചെൽസിക്ക് യാതൊരു ഇളക്കവും സംഭവിച്ചില്ല. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വെസ്റ്റ് ബ്രോംവിച്ചിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി. അതേസമയം, െലസ്റ്റർ സിറ്റി രണ്ടു ഗോളുകൾക്ക് സ്റ്റോക്ക് സിറ്റിയെ തോൽപിച്ചു.

 


ലിവർപൂളിന് ജയം
ലിവ ർപൂളിന് ആൻഫീൽഡിൽ ഉഗ്രൻ ജയം. എവർട്ടനുമായുള്ള ഡർബി പോരിൽ 3-1നാണ് ജയം സ്വന്തമാക്കിയത്. സാഡിയോ മാനെ, ഡിവേക് ഒറിഗി, ഫിലിപ് കൗടീന്യോ എന്നിവർ ഗോൾ നേടിയപ്പോൾ ഡിഫൻഡർ മാത്യു െപന്നിങ്ടണിെൻറ ബൂട്ടിൽ നിന്നായിരുന്നു എവർട്ടെൻറ ആശ്വാസഗോൾ. ആൻഫീൽഡിൽ എവർട്ടൻ അവസാനമായി ജയിച്ചത് 1999ലായിരുന്നു. ലിവർപൂളിനു പിന്നാലെ േപായൻറ് പട്ടികയിൽ കിതക്കുന്ന സിറ്റിയും യുനൈറ്റഡും ആഴ്സനലും ആഗ്രഹിച്ചത് ആ വർഷത്തെ അട്ടിമറി ആവർത്തിക്കാനായിരുന്നു. പക്ഷേ, ഇടവേളയുടെ ആലസ്യമേതുമില്ലാതെ യുറുഗൻ ക്ലോപ്പിെൻറ പട പന്തുതട്ടിയപ്പോൾ ഗോളടിവീരൻ ലുകാകുവിനും സംഘത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. ഒമ്പതാം മിനിറ്റിൽ തന്നെ മാനെ വലകുലുക്കി. ഇതിന് എവർട്ടൻ 28ാം മിനിറ്റിൽ പെന്നിങ്ടണിലൂടെ  സമനിലപിടിച്ചെങ്കിലും ലിവർപൂൾ ഒതുങ്ങിയില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനായി തിളങ്ങിയ ഫിലിപ് കൗടീന്യോ സൂപ്പർ ഗോളിലൂടെ സമനില പിടിച്ചു. ഒടുവിൽ അറുപതാം മിനിറ്റിൽ ഡിവോക്ക് ഒറിഗിയും പട്ടിക പൂർത്തിയാക്കിയതോടെ ലിവർപൂളിെൻറ വിജയം 3-1നായി. ജയത്തോടെ 30 കളിയിൽ ലിവർപൂളിന് 59 പോയൻറായി.
Tags:    
News Summary - Premier League: Crystal Palace stun leaders Chelsea FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.