പ്രഫുല്‍ പട്ടേല്‍ ഫിഫ സാമ്പത്തികകാര്യ സമിതിയില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റുമായ പ്രഫുല്‍ പട്ടേലിനെ ഫിഫയുടെ സാമ്പത്തികകാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്തു. സുപ്രധാനമായ പദവിയില്‍ നാല് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഡിസംബറില്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍സ് (എ.എഫ്.സി) സീനിയര്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു.

ഇന്ത്യയിലേക്ക് അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രഫുല്‍ പട്ടേല്‍, എ.എഫ്.സി അണ്ടര്‍ 16 മത്സരങ്ങള്‍ ഭംഗിയായി നടത്തിയതിലും പങ്കുവഹിച്ചു. 2014ല്‍ ഗ്രാസ്റൂട്ട് ലെവല്‍ അവാര്‍ഡും എ.എഫ്.സി മെംബര്‍ അസോസിയേഷന്‍ അവാര്‍ഡും ഇദ്ദേഹത്തിന് കീഴിലാണ് എ.ഐ.എഫ്.എഫിന് കിട്ടിയത്. ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ഫിഫയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കമ്മിറ്റിയിലേക്കാണ് പ്രഫുല്‍ പട്ടേലിന്‍െറ വരവ്.

Tags:    
News Summary - Praful patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.