മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്

റൊസാരിയോ: അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. പൊലീസ്, ടാക്സ് ഇൻസ്പെക്ടർമാരാണ് റെയ്ഡ് നടത്തിയത്. എന്നാൽ വിവാഹച്ചടങ്ങുമായി റെയ്ഡിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച റൊസാരിയോയിലെ ആഡംബര ഹോട്ടലിലാണ് മെസ്സിയും കാ​മു​കി അ​േ​ൻ​റാ​ണെ​ല്ല റോ​കു​സോ​യും ത​മ്മി​ലെ   വിവാഹം നടക്കുന്നത്.  വി​വാ​ഹ മാ​മാ​ങ്ക​ത്തി​ന്​ അ​ർ​ജ​ൻ​റീ​ന​യി​ലെ ജ​ന്മ​നാ​ടാ​യ റൊ​സാ​രി​േ​യാ ഒ​രു​ങ്ങി. ബാ​ഴ്​​സ​ലോ​ണ​യി​ൽ മെ​സ്സി​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ നെ​യ്​​മ​ർ, ലു​യി​സ്​ സു​വാ​റ​സ്, മു​ൻ താ​ര​ങ്ങ​ളാ​യ സാ​വി, സെ​സ്​​ക്​ ഫാ​ബ്രി​കാ​സ്​ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കും.പോ​പ്​ ഗാ​യി​ക​യും ​െജ​റാ​ഡ്​ പി​െ​ക്വ​യു​ടെ ഭാ​ര്യ​യു​മാ​യ ഷാ​ക്കി​റ​യും അ​ർ​ജ​ൻ​റീ​ന​ൻ ഗാ​യി​ക​യും സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഭാ​ര്യ​യു​മാ​യ കാ​രി​ന എ​ന്നി​വ​ർ ച​ട​ങ്ങ്​ വ​ർ​ണാ​ഭ​മാ​ക്കാ​നെ​ത്തും.

മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടൽ
 


സ്പാനിഷ് ഡിസൈനറായ റോസ ക്ലാര ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വധു ധരിക്കുക.ചടങ്ങിൽ ഷക്കീറയുടെ പോപ് വിരുന്നും ഒരുക്കിയിട്ടുണ്ട്. 155 ഒാളം മാധ്യമപ്രവർത്തകർക്ക് ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ അതിഥികളുമായി ഇടപെടുന്നതിന് ഇവർക്ക് നിയന്ത്രണമുണ്ട്. ഇസ്രയേലി വിദഗ്ദ്ധരുടെ സ്വകാര്യ സംഘത്തെയാണ് ചടങ്ങിൻറെ സുരക്ഷ മെസ്സി ഏൽപിച്ചിരിക്കുന്നത്.

ബാ​ല്യ​കാ​ല സു​ഹൃ​ത്തും ത​​​​െൻറ ര​ണ്ട്​ കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ റോ​കു​സോ​യു​മൊ​ത്ത്​ മെ​സ്സി ജീ​വി​തം തു​ട​ങ്ങി​യി​ട്ട്​ പ​ത്തു​വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​ന്​ സ​മ​യം കി​ട്ടു​ന്ന​ത്​ ഇ​പ്പോ​ൾ മാ​ത്രം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​വാ​ൻ ഇ​രു​വ​രു​ടെ​യും മ​ക്ക​ളാ​യ നാ​ലു​വ​യ​സ്സു​കാ​ര​ൻ ടി​യാ​ഗോ​യും ഒ​രു​വ​യ​സു​ള്ള മാ​റ്റി​യോ​യു​മു​ണ്ടാ​വും.


 

Tags:    
News Summary - Police raid site of Lionel Messi's wedding two days before ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.