ലണ്ടൻ: യുവന്‍റസിന്‍റെ അർജന്‍റീന താരം പൗലോ ഡിബാലക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 26കാരനായ താരം ട്വിറ്ററിലൂടെയാണ് അസ ുഖ വിവരം പങ്കുവെച്ചത്.
ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിബാല അറിയിച്ചു.
നേരത്തെ ഡിബാലക്ക് കോവിഡ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഡിബാലയുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഇത് തള്ളി ഡിബാലയും യുവന്‍റസും രംഗത്തെത്തിയിരുന്നു.
യുവന്‍റസ് താരങ്ങളായ ഡാനിയേലേ റുഗാനി, ബ്ലെയ്സ് മറ്റ്യൂഡി എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.