ബെംഗളൂരു: വികലാംഗ നീന്തൽ താരമായ പ്രശാന്ത കർമാക്കറെ വനിതാ നീന്തൽ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിെൻറ പേരിൽ ഇന്ത്യ’ പാരാലിമ്പിക് കമ്മിറ്റി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷം ജയ്പൂരിൽ നടന്ന ദേശീയ പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിനിടെ വനിതാ നീന്തൽ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിന് മൂന്ന് വർഷത്തേക്കാണ് പ്രശാന്തയെ സസ്പെൻഡ് ചെയ്തത്.
അർജുന അവാർഡ് ജേതാവായ പ്രശാന്തക്കെതിരെ മോശം പെരുമാറ്റത്തിെൻറ പേരിൽ ലഭിച്ച പരാതിയിലാണ് നടപടി. പ്രശാന്ത അയാളുടെ സഹായിക്ക് ക്യാമറ നൽകി വനിതാ നീന്തൽ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടതായും ഇത് കണ്ട നീന്തൽതാരങ്ങളുടെ രക്ഷിതാക്കൾ എതിർത്തതായും പരാതിയിലുണ്ട്. പാരാലിമ്പിക് അധികൃതർ ഇടെപട്ട് ഇത് തടഞ്ഞിരുന്നു.
എന്നാൽ സമാനമായ പരാതി വീണ്ടും ലഭിച്ചു. ഇത്തവണ പ്രശാന്ത തന്നെയായിരുന്നു താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്. നീന്തൽ താരങ്ങളുടെ രക്ഷിതാക്കളുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു പ്രശാന്തയുടെ ചിത്രീകരണം. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പ്രശാന്ത താൻ ഒരു അർജുന അവാർഡ് ജേതാവാണെന്ന് പറഞ്ഞ് നിരസിച്ചതായി അധികൃതർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.