ജാംഷഡ്പുർ: അവസാന നിമിഷ ഗോളിൽ ജാംഷഡ്പുർ എഫ്.സിയെ 1-1ന് പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുൈനറ്റഡ്. വിജയത്തോടെ ഐ.എസ്.എൽ പോയൻറ് പട്ടികയിൽ രണ്ടു പോയൻറ് ലീഡോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാമെന്ന ജാംഷഡ്പുർ പ്രതീക്ഷകളാണ് 90ാം മിനിറ്റിൽ ഗ്രീക് താരം ട്രിയാഡിസ് നേടിയ ഗോളിൽ വടക്കുകിഴക്കുകാർ മുക്കിക്കളഞ്ഞത്. ആറു കളികളിൽ 11 പോയൻറുമായി ജാംഷഡ്പുർ രണ്ടാം സ്ഥാനത്താണിപ്പോൾ.
28ാം മിനിറ്റിൽ സെർജിയോ കാസ്റ്റെലിെൻറ ഗോളിലാണ് ജാംഷഡ്പുർ മുന്നിലെത്തിയത്. മൊൺറോയിയുടെ പാസിൽ എതിർഡിഫൻസിെൻറ ആശയക്കുഴപ്പം മുതലെടുത്താണ് കാസ്റ്റെൽ വല കുലുക്കിയത്. തുടർന്ന് ഇരുനിരയും ആക്രമിച്ചു കളിച്ചതിനൊടുവിൽ ജാംഷഡ്പുരിെൻറ ജയം കണക്കുകൂട്ടിയിരിക്കെയാണ് അസമോവ ഗ്യാൻ തലകൊണ്ടു മറിച്ചുനൽകിയ പന്ത് ട്രിയാഡിസ് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.