ഒലിവർ​ ജിറൂഡ് രക്ഷകനായി; സതാംപ്​ടണിനെതിരെ ജയിച്ചുകയറി ചെൽസി;

ലണ്ടൻ: ഒലിവർ ജിറൂഡിനെ ആഴ്​സനലിൽനിന്ന്​ ചെൽസിയിലെത്തിച്ചത്​ ഏതായാലും വെറുതെയായില്ല. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഒമ്പതു​ തോൽവിയുമായി പ്രതിസന്ധിയിലിരിക്കുന്ന ചെൽസിയെ മറ്റൊരു തോൽവിയുടെ വക്കിൽനിന്ന്​ താരം കാത്തുരക്ഷിച്ചു. സതാംപ്​ടണിനെതിരെ രണ്ടു ഗോളിന്​ പിന്നിട്ടുനിന്ന്​ അവസാനം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ്​ ചെൽസി ഞെട്ടിച്ചത്​. പകരക്കാരനായെത്തി രണ്ടു ​േഗാളുകൾ നേടി​ ഫ്രഞ്ച്​ താരം ജിറൂഡ്​ വിജയശിൽപിയാവുകയായിരുന്നു​. ചെൽസിക്കായി താരത്തി​​​െൻറ ആദ്യ ഗോളാണിത്​. 

അവസാന നാലു കളിയിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയാണ്​ ചെൽസി സതാംപ്​ടണി​​​െൻറ തട്ടകത്തിലെത്തുന്നത്​. കാ​​​െൻറയും വില്യനും ഹസാഡും ചേർന്ന്​ ചെൽസിക്കായി കളി നെയ്​തെങ്കിലും ആദ്യ രണ്ടുവട്ടവും വലകുലുങ്ങിയത്​ ചെൽസിയുടേതാണ്​. കിട്ടിയ രണ്ട്​ അവസരങ്ങൾ സതാംപ്​ടൺ ഗോളാക്കിമാറ്റി. 21ാം മിനിറ്റിൽ പ്രതിരോധ താരം ഡസാൻ ടാഡികും​ 60ാം മിനിറ്റിൽ വിങ്ങർ യാൻബെഡ്​നാർക്കുമാണ്​ ചെൽസി ഗോളി തിബോട്ട്​ കൊർ​േട്ടായിസിനെ കബളിപ്പിച്ച്​ ഗോളാക്കിയത്​.

ഇതോടെ തന്ത്രം മാറ്റിപ്പിടിക്കാനല്ലാതെ ചെൽസി കോച്ച്​ അ​േൻറാണിയോ കോ​​​െൻറക്ക്​ മറ്റൊന്നും ചെയ്യാനുണ്ടായില്ല. നിരവധി അവസരങ്ങളെത്തിയിട്ടും നിറം മങ്ങിയ അൽവാരോ മൊറാറ്റയെ തിരിച്ചുവിളിച്ച്​ ജിറൂഡിനെ (61) ഇറക്കി. വലതുവിങ്ങിൽ ​ഡേവിഡ്​ സാപകോസ്​റ്റക്ക്​ പകരം പെഡ്രോയെയും. ഫോർമേഷൻ മാറ്റത്തിന്​ ഫലം 70ാം മിനിറ്റിൽ തന്നെ കണ്ടു. മാർ​േകാസ്​ അലെൻസോയുടെ പാസിൽ ജിറൂഡി​​​െൻറ ക്ലിയർ ഫിനിഷിങ്​. അഞ്ചു മിനിറ്റ്​ പിന്നിട്ടിരുന്നില്ല.

സൂപ്പർ തരം ഹസാഡ്​ ഗംഭീര ഷോട്ടിലൂടെ ചെൽസിയെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റിൽ വീണ്ടും ജിറൂഡി​​​െൻറ വിജയഗോൾ. ഹെഡറിലൂടെ റീബൗണ്ട്​ പന്ത്​ ബോക്​സിൽനിന്ന്​ അടിച്ചുകയറ്റിയാണ്​ ജിറൂഡ് സ്​കോർ ചെയ്​തത്​. ​എട്ടു മിനിറ്റിനിടെ മൂന്നു​ ഗോളുകൾ സതാംപ്​ടൺ വഴങ്ങിയപ്പോൾ, കലിപ്പടക്കി കുമ്മായവരക്കരികിൽ നിൽ​ക്കാനേ കോച്ച്​ മാർക്ക്​ ഹ്യൂജിസിനായുള്ളൂ. 60 പോയൻറുമായി ചെൽസി അഞ്ചാം സ്​ഥാനത്താണ്​ നിലവിൽ. സതാംപ്​ടൺ 18ാമതും. 

Tags:    
News Summary - Olivier Giroud seals Chelsea's comeback win -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT