ഗുവാഹതി: പൊടിപാറിയ പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾക്കുശേഷം െഎ.എസ്.എൽ അഞ്ചാം സീസൺ സെമി ആരവങ്ങളിലേക്ക്. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യപാ ദ സെമിയിൽ ഇന്ന് നോർത്ത്-ഇൗസ്റ്റ് യുനൈറ്റഡ് എഫ്.സി പോയൻറ് പട്ടികയിലെ മുമ്പന്മാരും നിലവിലെ റണ്ണറപ്പുകളുമായ ബംഗളൂരു എഫ്.സിയെ നേരിടും. ടൂർണമെൻറ് ചരിത്രത്തിൽ ആദ്യമായി സെമിയിൽ കടക്കുന്ന വടക്കുകിഴക്കൻ പ്രതിനിധികൾ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
മറുവശത്ത് അവസാന ലാപ്പിൽ അൽപം കാലിടറിയെങ്കിലും തുടർച്ചയായ രണ്ടാം സീസണിലും അവിസ്മരണീയ പ്രകടനവുമായാണ് ബംഗളൂരു പട്ടികയിൽ ഒന്നാമതെത്തിയത്. ലീഗ് മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ആദ്യ മത്സരം 1-1ന് സമനിലയിലാകുകയും രണ്ടാം മത്സരത്തിൽ ബംഗളൂരു 2-1ന് വിജയിക്കുകയും ചെയ്തു. ഇരു ടീമുകളും നാലുതവണ അങ്കംകുറിച്ചതിൽ മൂന്നു വട്ടവും ബംഗളൂരുവിനായിരുന്നു ജയം. ആ ചീത്തപ്പേര് മാറ്റാനാകും ഇൗൽകോ സ്കാറ്റോറിയുടെയും സംഘത്തിെൻറയും ശ്രമം. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവയെ നേരിടും. മാർച്ച് 11, 12 തീയതികളിലായാണ് രണ്ടാംപാദ മത്സരങ്ങൾ. മാർച്ച് 17ന് മുംബൈ ഫുട്ബാൾ അറീനയിൽ നടക്കുന്ന ഫൈനലോടെ െഎ.എസ്.എൽ അഞ്ചാം സീസൺ മാമാങ്കത്തിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.