കിര്‍ഗിയോസിനെക്കൊണ്ട് പൊറുതിമുട്ടി; മനശാസ്ത്രജ്ഞനെ കാണണമെന്ന് എ.ടി.പി

ലണ്ടന്‍: ടെന്നിസ് കോര്‍ട്ടിലെ ‘ബാഡ് ബോയ്’ ആസ്ട്രേലിയയുടെ നിക് കിര്‍ഗിയോസിന് രാജ്യാന്തര ഫെഡറേഷന്‍െറ നല്ലനടപ്പ് ശിക്ഷ. ഷാങ്ഹായ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ഉഴപ്പുകയും റഫറിയോടും കാണികളോടും കൊമ്പുകോര്‍ക്കുകയും ചെയ്ത താരത്തോട് മാനസിക ചികിത്സക്ക് വിധേയനാകാനാണ് എ.ടി.പിയുടെ നിര്‍ദേശം. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍െറ പേരില്‍ എട്ട് ആഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മൂന്നായി ചുരുക്കണമെങ്കില്‍ മന$ശാസ്ത്രജ്ഞനെ സമീപിച്ച് കൗണ്‍സലിങ്ങിന് വിധേയനാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ ടെന്നിസ് ആസ്ട്രേലിയയെ ഓര്‍മിപ്പിക്കുകയും ചെയ്തു. 25,000 ഡോളര്‍ പിഴയും ചുമത്തി.

കഴിഞ്ഞ ബുധനാഴ്ച മിസ്ച സ്വെറവിനെതിരായ മത്സരത്തിനിടെയായിരുന്നു കോര്‍ട്ടില്‍ കിര്‍ഗിയോസിന്‍െറ ഉഴപ്പല്‍. അലസമായി സെര്‍വ് ചെയ്ത് എതിരാളിയുടെ റിട്ടേണിനുമുമ്പ് കോര്‍ട്ട് വിടുകയും, മുന്നറിയിപ്പ് നല്‍കിയ റഫറിയോടും പരിഹസിച്ച കാണികളോടും തര്‍ക്കിച്ചുമായിരുന്നു കളി. മത്സരത്തില്‍ 6-3, 6-1 സ്കോറിന് കിര്‍ഗിയോസ് തോറ്റിരുന്നു.

ലോക 14ാം നമ്പര്‍ താരത്തിന്‍െറ പെരുമാറ്റം വിവാദമായതോടെയാണ് എ.ടി.പി അച്ചടക്ക സമിതി വിലക്ക് പ്രഖ്യാപിച്ച് പിഴയും ചുമത്തി. ഇതോടെയാണ് ടെന്നിസ് ആസ്ട്രേലിയ കിര്‍ഗിയോസിനായി രംഗത്തത്തെിയത്. താരത്തിന്‍െറ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിച്ച എ.ടി.പി കോര്‍ട്ടിലും കളിയിലും നന്നായി പെരുമാറാന്‍ കായിക മന$ശാസ്ത്ര വിദഗ്ധന്‍െറ സഹായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവ പാലിച്ചാല്‍ നവംബറില്‍ കോര്‍ട്ടിലത്തൊം. സ്വഭാവദൂഷ്യത്തിന്‍െറ പേരില്‍ കിര്‍ഗിയോസ് നേരത്തേയും വിവാദങ്ങളില്‍ കുരുങ്ങിയിട്ടുണ്ട്. സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയുടെ ഭാര്യയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ഒരു മാസം വിലക്കിയിരുന്നു.

Tags:    
News Summary - nick kyrgios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.