സാവോപോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ ബലാത്സംഗ ആരോപണം. പാരീസിലെ ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതി സാവോപോളോ പോലീസിൽ പരാതി നൽകി. ബ്രസീലിൽ താമസിക്കുന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് നെയ്മറുമായി അടുത്തതെന്നും പിന്നീട് ഇരുവരും പാരീസില്് വെച്ച് കാണാൻ തീരുമാനിക്കുകയുമായിരുന്നു. യുവതിയെ ഇവിടെ വെച്ച് ബ്രസീൽ താരം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പരാതിയുടെ ഒരു പകർപ്പ് പൊലീസ് പുറത്ത് നൽകിയിട്ടില്ല.
എന്നാൽ ആരോപണം നിഷേധിച്ച് താരത്തിൻെറ അഛൻ നെയ്മർ സാൻറോസ് രംഗത്തെത്തി. പണം തട്ടാനായാണ് സ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സത്യമല്ല, നെയ്മർ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല, മകൻ ബ്ലാക്ക്മെയിലിൻെറ ഇരയാണ്. ഞങ്ങളുടെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ട്- അദ്ദേഹം പറഞ്ഞു.
തൻെറ മകനും യുവതിയും ഡേറ്റിങ്ങിൽ ആയിരുന്നു. പിന്നീട് നെയ്മർ ബന്ധം ഉപേക്ഷിച്ചു. ഇതോടെ സ്ത്രീയും കുടുംബവും പണം തട്ടിയെടുക്കാനായി ശ്രമം തുടങ്ങുകയായിരുന്നു. നെയ്മർ പല കാര്യങ്ങളിലും കുറ്റാരോപിതനാകാം, എന്നാൽ അവൻ എന്ത് തരത്തിലുള്ള മനുഷ്യനാണെന്ന് എനിക്കറിയാം ... ഇത് ഒരു കെണിയാണെന്നത് വ്യക്തമാണ്- നെയ്മർ സാൻറോസ് വ്യക്തമാക്കി. നിലവിൽ ബ്രസീലിൽ കോപ്പ അമേരിക്കയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന നെയ്മറിന് ആരോപണം വൻതിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.