കാഞ്ഞങ്ങാട്: മുംബൈയിലെ ബൊറിവാലിയിലെ മണ്ണിൽ കേരളത്തിനായി പന്തു തട്ടാൻ കക്കാട്ടിെൻറ മണ്ണിൽ നിന്നും പെൺപട. ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് കക്കാട്ട് ജി.എച്ച്.എസ്.എസി. ലെ മൂന്ന് പെൺകുട്ടികൾ കേരളത്തിനായി ബൂട്ടണിയുന്നത്. പ്ലസ്ടു കൊമേഴസ് വിദ്യാർഥിനികളായ എം. അഞ്ജിത, എം. കൃഷ്ണപ്രിയ, പി. അശ്വതി, എന്നിവരാണ് കേരളത്തിനായി ബൂട്ടണിയുന്നത്.
ഇതേ സ്കൂളിലെ കായിക അധ്യാപിക ടി. ആർ പ്രീതി മോളാണ് ഇവരുടെ പരിശീലകയും കേരളത്തിെൻറ ടീം മാനേജരും. കേരള ടീമിനായി മൂന്ന് താരങ്ങളേയും ഒരു മാനേജരേയും സമ്മാനിക്കാനായതിെൻറ ആഹ്ലാദത്തിമിർപ്പിലാണ് കക്കാട് ഗ്രാമം. ഇതിന് മുമ്പും കക്കാട്ടു നിന്ന് സംസ്ഥാന നാഷണൽ താരങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന അണ്ടർ 19 സ്കൂൾ ഫുട്ബോളിൽ ചാമ്പ്യൻമാരാണ് കക്കാട്ട് സ്കൂൾ ടീം. ഇവർ മൂന്നു പേരും സംസ്ഥാന റഫറി ടെസ്റ്റ് പ്രാഥമിക റൗണ്ട് പാസായവരാണ്. അശ്വതിയും അഞ്ജിതയും ഖേൽ ഇന്ത്യ, പൈക്ക, ഉൗർജ കപ്പ് അണ്ടർ 16 മത്സരങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
അഞ്ജിത സൈക്കിൾ പോളോ കേരള ടീമിലും ഇടം നേടിയിരുന്നു. മുംബൈയിലെ ബൊറിവാലിയിൽ ബുധനാഴ്ച്ചയാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ടീം മുഴുവൻ നല്ല ആത്മവിശ്വാസത്തിലാണെന്നും ഇപ്രാവശ്യം ജേതാക്കളായി തന്നെ തിരിച്ച് വരുമെന്ന് കേരള ടീം മാനേജർ ടി.ആർ. പ്രീതി മോൾ മാധ്യമത്തോട് പറഞ്ഞു. ടീം ജേതാക്കളാവുകയെന്നു തന്നെയാണ് പ്രഥമ ലക്ഷ്യമെന്നും ടീം അംഗങ്ങളും പ്രതികരിച്ചു. ബ്രസീലിയൻ വനിത ഫുട്ബോൾ താരം മാർത്തയുടെ കടുത്ത ആരാധികമാരും കൂടിയാണ് ഇൗ മൂന്നു താരങ്ങളും.
കകാട്ട് സകൂൾ ഗ്രൗണ്ടിലും തിരുവനന്തപുരത്തുമായിരുന്നു പരിശീലനമുണ്ടായിരുന്നത്. എം. മണിയുടേയും നളിനിയുടേയും മകളാണ് അഞ്ജിത. ദേവകി കൃഷ്ണൻ ദമ്പതിമാരുടെ മകളാണ് കൃഷ്ണപ്രിയ. രജനിയുടേയും രവീന്ദ്രേൻറയും മകളാണ് അശ്വതി. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും കിരീട നേട്ടവുമായി തിരിച്ച് വരാനും കേരളത്തിന് ഭാഗ്യം ലഭിക്കുമാറാകെട്ട എന്ന പ്രാർഥനയിലാണ് കക്കാട്ട് ഗ്രാമം മുഴുവനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.