യാംഗോൻ: കളി തുടങ്ങുന്നതിനുമുമ്പ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പോലും പറഞ്ഞത് വിജയസാധ്യത മ്യാന്മറിനു തന്നെയാണെന്നായിരുന്നു. എന്നാൽ, റഫറി അവസാന വിസിൽ മുഴക്കാൻ ഒരുങ്ങുന്നതിനിടെ 91ാം മിനിറ്റിൽ മ്യാന്മർ താരങ്ങളെ നിഷ്പ്രഭമാക്കി വലതുവിങ്ങിലൂടെയുള്ള ഒരു കൗണ്ടർ അറ്റാക്ക് ശ്രമം ബംഗളൂരു എഫ്.സി താരം സുനിൽ േഛത്രി വലകുലുക്കി അവസാനിപ്പിച്ചേതാടെ ചുവന്ന ജഴ്സിയണിഞ്ഞ ഗാലറി ഒന്നടങ്കം നിശ്ശബ്ദമായി. എ.എഫ്.സി ഏഷ്യൻ കപ്പ് 2019ലേക്ക് ജയത്തോടെ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പ്.
മ്യാന്മർ തലസ്ഥാന നഗരിയിലെ തുവന വൈ.ടി.സി സ്റ്റേഡിയത്തിൽ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ പിറകിലുള്ള മ്യാന്മറുമായി ഏറ്റുമുട്ടാനൊരുങ്ങിയപ്പോൾ വിജയ പ്രതീക്ഷ വളരെ കുറവായിരുന്നു. ഹോം മാച്ചിെൻറ ആനുകൂല്യവും അവസാന മത്സരത്തിലെ ജയം മ്യാന്മറിന് തുണയാവുമെന്നായിരുന്നു കളിക്കുമുമ്പത്തെ കണക്കുകൾ പറഞ്ഞിരുന്നത്. പ്രവചനം പോലെ കളത്തിൽ നിറഞ്ഞതും മ്യാന്മർ തന്നെയായിരുന്നു. കംേബാഡിയക്കെതിരെ സൗഹൃദ മത്സരത്തിൽ വിജയിച്ചുവന്ന ടീം ഫോർമേഷനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി കോച്ച് കോൺസ്റ്റൈൻറൻ അണിയിച്ചൊരുക്കിയത് മ്യാന്മറിനെ തളക്കാൻ പ്രയാസമായിരിക്കുമെന്ന് കണക്കുകൂട്ടി തന്നെയായിരുന്നു. എന്നാൽ, സന്ദേശ് ജിങ്കാനോടൊപ്പം മലയാളി താരം അനസ് എടെത്താടികയും പ്രതിരോധത്തിൽ വിള്ളൽ വീഴാതെ കോട്ടകെട്ടിയപ്പോൾ മ്യാന്മറിന് ഇന്ത്യൻ വല കുലുക്കാനായില്ല. ജെജെ^റോബിൻ സിങ്- േഛത്രി മുന്നേറ്റ നിര മ്യാന്മർ പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി മുേന്നറിയെങ്കിലും ഇന്ത്യക്കും കാര്യമായ ചലനങ്ങളൊന്നും കളിയിലുടനീളം സൃഷ്ടിക്കാനായില്ല.
90 മിനിറ്റും വിയർത്തുകളിച്ച മ്യാന്മറിനെതിരെ സൂക്ഷിച്ചുകളിച്ചതിെൻറ ഫലം വരുന്നത് 91ാം മിനിറ്റിൽ. ഹോം ഗ്രൗണ്ടിൽ ഗോൾരഹിത സമനില പരാജയമാണെന്നു വിശ്വസിച്ച് അവസാന സമയത്ത് ആർത്തിരമ്പിക്കളിച്ച മ്യാന്മറിനെതിരെ ഇന്ത്യയുടെ ഉഗ്രൻ കൗണ്ടർ അറ്റാക്ക്. നീട്ടിക്കിട്ടിയ പാസിൽനിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച ബംഗളൂരു എഫ്.സി താരം ഉഡന്ദ സിങ് ബോക്സിൽനിന്ന് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് പിന്നിൽ ഒാടിവന്ന സുനിൽ ഛേത്രിക്ക് നൽകുകയായിരുന്നു. സമയം ഒട്ടും പാഴാക്കാതെ പോസ്റ്റിെൻറ ഇടതു മൂലയിലേക്ക് ഉശിരൻ ഷോട്ട്. ഒടുവിൽ തിരിച്ചടിക്ക് സമയമിെല്ലന്ന് തിരിച്ചറിഞ്ഞതോടെ മ്യാന്മർ പരാജയം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.