Posted On
date_range Updated On
date_range സലാഹിനെതിരായ അധിക്ഷേപം: അന്വേഷണം തുടങ്ങി
ലണ്ടൻ: ലിവർപൂൾ താരം മുഹമ്മദ് സലാക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായെന്ന പരാതിയിൽ വെ സ്റ്റ് ഹാം ക്ലബ് അന്വേഷണം തുടങ്ങി. ലിവർപൂളും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിൽ തിങ്കളാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് സംഭവം. കളിക്കിടെ കോർണർ കിക്ക് എടുക്കാൻ വന്ന സലാക്കെതിരെ കാണികളിൽ ചിലരാണ് അധിക്ഷേപം ചൊരിഞ്ഞത്. അധിക്ഷേപം വ്യക്തമായി കേൾക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.