Posted On
date_range Updated On
date_range മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരം
ലണ്ടൻ: സീസണിലെ അവസാന കളിയിലും ഗോളടിച്ച ലിവർപൂളിെൻറ ഇൗജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം. 36 കളിയിൽ 32 ഗോൾ നേടിയാണ് താരം ഇംഗ്ലണ്ടിെൻറ മിന്നും താരമായത്. ദിദിയർ ദ്രോഗ്ബക്കുശേഷം ഇൗ അവാർഡ് നേടുന്ന ആഫ്രിക്കൻ താരവുമായി.
ഒപ്പം പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോഡും സലാഹ് സ്വന്തമാക്കി. 38 കളിയുള്ള സീസണിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനെന്ന റെക്കോഡാണ് താരം സ്വന്തം പേരിൽ കുറിച്ചത്. ലൂയി സുവാരസ്, അലൻ ഷിയറർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ പേരിലുള്ള 31 ഗോളെന്ന റെക്കോഡാണ് സലാഹ് മറികടന്നത്. സീസണിലെ ആകെ ഗോൾ നേട്ടം 44 ആയി. ചാമ്പ്യൻസ് ലീഗ് ഫൈനൽ ബാക്കി നിൽക്കെയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.