മിസോറാമിന് ഭാഗ്യമില്ല; സഡൻഡെത്തിലൂടെ ബംഗാൾ സന്തോഷ് ട്രോഫി  ഫൈനലിൽ

ബംബോലിം: അധികസമയത്തേക്കും ൈടേബ്രക്കറിലേക്കും സഡൻ ഡെത്തിലേക്കും നീണ്ട സന്തോഷ് േട്രാഫി ഫുട്ബാൾ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗാളിന് ജയം. 6-5നാണ് അവർ മിസോറമിനെ പറഞ്ഞുവിട്ടത്. നിശ്ചിത സമയം ഗോൾരഹിത സമനിലയിലാണ് കളി അവസാനിച്ചത്. അധിക സമയം 30 മിനിറ്റിലും ഇരു ടീമിനും സ്കോർ ചെയ്യാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടും തുല്യനിലയിൽ കലാശിച്ചു (4-4). സഡൻഡെത്തിൽ ബംഗാൾ നേടിയ 2-1 സ്കോറാണ് വിജയികളെ നിശ്ചയിച്ചത്. മിസോറമിെൻറ ലാൽബിയാഖ്ലുവയുടെ ഷോട്ട് ബംഗാൾ ഗോളി ശങ്കർ റോയ് തടുത്തിടുകയായിരുന്നു. ഷൂട്ടൗട്ടിൽ കിക്കെടുത്ത മിസോറം ഗോൾകീപ്പർ മുനവ്മയുടെ അടിയും ശങ്കർ റോയ് ഡൈവ് ചെയ്ത് പിടിച്ചു. ബംഗാൾ താരം മൊണോട്ടോഷിെൻറ കിക്ക് പോസ്റ്റിൽത്തട്ടി തെറിക്കുകയും ചെയ്തു.

ടൈേബ്രക്കറിൽ റാമവിയ്യ, സോട്ടിയ, അപ്പുയ, റിൻച്ചാൻച്ച, വഞ്ചോങ് എന്നിവരാണ് മിസോറമിന് വേണ്ടി ഗോൾ നേടിയത്. ബംഗാളിനായി ഘറാമി, മൻവീർ, സമദ് മാലിക്, മുംതാസ് അക്തർ, ഫയാസ്, ബസന്ത് സിങ് എന്നിവരും സ്കോർ ചെയ്തു. നാലാമത്തെ കിക്കെടുത്തത് മിസോറം ഗോളി മുനവ്മയായിരുന്നു. ഇത് ശങ്കർ റോയ് തടുത്തതോടെ ബംഗാളിന് വിജയപ്രതീക്ഷ. തുടർന്ന് പക്ഷേ മോണോട്ടോഷിെൻറ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിക്കുന്നതാണ് കണ്ടത്. അഞ്ചും ആറും കിക്കുകൾ ഇരു ടീമിെൻറയും താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചു. സഡൻഡെത്തിൽ ലാൽബിയാഖ്ലുവയെ തടുത്തിട്ടതോടെ ശങ്കർ റോയ് ബംഗാളിെൻറ വിജയനായകനായി.

 44ാം ഫൈനൽ
ബംഗാൾ 44ാം തവണയാണ് സന്തോഷ് േട്രാഫി ഫൈനലിന് യോഗ്യത നേടുന്നത്. 31 പ്രാവശ്യവും ഇവർ ജേതാക്കളായപ്പോൾ 12ൽ റണ്ണറപ്പുമായി. 2011ൽ അസമിൽ നടന്ന ടൂർണമെൻറിൽ മണിപ്പൂരിനെ 2-1ന് തോൽപിച്ചാണ് ഒടുവിൽ ബംഗാൾ കിരീടം നേടിയത്. പ്രഥമ ചാമ്പ്യന്മാരായ ബംഗാൾ തന്നെയാണ് സന്തോഷ് േട്രാഫി ഏറ്റവുമധികം സ്വന്തമാക്കിയതും ഫൈനലിൽ കളിച്ചതും.

Tags:    
News Summary - mizoram west bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.