മഡ്രിഡ്: ഡിപോർട്ടിവോ കൊറൂണയോടേറ്റ അപ്രതീക്ഷിത തോൽവിയോടെ സ്പാനിഷ് ലാ ലിഗയിലെ ഒന്നാം നമ്പർ പട്ടം നഷ്ടമായ ബാഴ്സലോണക്ക് ജയത്തോടെ പുതുജീവൻ. വലൻസിയക്കെതിരായ മരണക്കളിയിൽ ലയണൽ മെസ്സിയുടെ രണ്ടു ഗോൾ മികവിൽ ബാഴ്സ 4^2ന് ജയിച്ചു. ലൂയി സുവാരസും ആേന്ദ്ര ഗോമസും ഒാരോ ഗോളുമടിച്ചു. ജയത്തോടെ 28 കളികളിൽ ബാഴ്സലോണക്ക് 63 േപായൻറായി. ഒരു കളി കുറവുള്ള റയൽ മഡ്രിഡിന് 65 പോയൻറാണ്.
29ാം മിനിറ്റിൽ എലിയാക്യൂം മംഗാലയുടെ ഹെഡ്ഡർ ഗോളിലൂടെ വലൻസിയയാണ് മുന്നിലെത്തിയത്. 35ാം മിനിറ്റിൽ സുവാരസ് സമനിലപിടിച്ചു. പത്തു മിനിറ്റിനുശേഷം ആദ്യ ഗോളടിച്ച മംഗാള വലൻസിയുടെ വില്ലനായി മാറി. സുവാരസിെന ബോക്സിൽ പിടിച്ചുെവച്ചതിന് ചുവപ്പ് കാർഡ്. നിർണായക പെനാൽറ്റിയിൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. ഇതോടെ 2^1ന് ബാഴ്സലോണ മുന്നിലെത്തി.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ സൂപ്പർ കൗണ്ടർ അറ്റാക്ക് ഗോളാക്കി മുൻ ബാഴ്സ താരം മുനീറുൽ ഹദ്ദാദി നൂകാംപിനെ െഞട്ടിച്ചു. ഇതോടെ ആദ്യ പകുതി പിരിയുേമ്പാൾ സ്കോർ 2^2. എന്നാൽ, രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ബാഴ്സ രണ്ടെണ്ണം കൂടി എതിർവലയിലേക്കെത്തിച്ചതോടെ വലൻസിയ മുട്ടുമടക്കി. 52ാം മിനിറ്റിൽ ലയണൽ മെസ്സിയും 89ാം മിനിറ്റിൽ നെയ്മറിെൻറ ഉഗ്രൻ അസിസ്റ്റിൽ ആന്ദ്രേ ഗോമസുമാണ് ഗോളടിച്ചത്. രണ്ടു കളിയിൽ മഞ്ഞക്കാർഡ് കണ്ട മെസ്സിക്ക് അടുത്ത മത്സരം നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.