േബ്വനസ് എയ്റിസ്: മൂന്നു മാസത്തെ അന്താരാഷ്ട്ര മത്സര വിലക്കിനുശേഷം ചിരവൈരികളായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിലൂടെ സൂപ്പർതാരം ലയണൽ മെസ്സി അർജൻറീന ടീമിൽ തിരിച്ചെത്തും. മെസ്സിയോടൊപ്പം മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യുറോയും ബ്രസീലിനും ഉറുഗ്വായ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ മടങ്ങിയെത്തി.
കോപ അമേരിക്ക ചാമ്പ്യൻഷിപ്പിനു പിന്നാലെ ലാറ്റിനമേരിക്കൻ ഫുട്ബാൾ ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിെൻറ പേരിലാണ് മെസ്സിക്ക് മൂന്നുമാസം വിലക്ക് ലഭിച്ചത്. കോപ ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരാണ് മെസ്സി അവസാനമായി കളത്തിലിറങ്ങിയത്. നവംബർ 15ന് സൗദി അറേബ്യയിൽവെച്ചാണ് ബ്രസീലിനെതിരായ മത്സരം.
ഇസ്രായേലാണ് നവംബർ 18ന് ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.