ധാക്ക: ഒരു ചിത്രകാരെൻറ ഭാവന എത്ര വർഷം മുേമ്പ പറക്കും? ബംഗ്ലാദേശി ചിത്രകാരൻ സുഹാസ് നഹിയാനോടാണ് ചോദ്യ മെങ്കിൽ ആറുവർഷം മുേമ്പ എന്നാവും ഉത്തരം. ആർക്കിടെക്ടും ചിത്രകാരനുമായി ജോലിചെയ്യുന്ന സുഹാസ് 2013ൽ വരച്ച ഒരു പ െയിൻറിങ് 2019 മാർച്ച് 18ന് അതേപോലെ യാഥാർഥ്യമായതിെൻറ അതിശയത്തിലാണ് ഫുട്ബാൾ ലോകം.
ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി പച്ചയും വെള്ളയും നിറത്തിലെ ജഴ്സിയണിഞ്ഞ കളിക്കാരെ ഡ്രിബ്ൾ ചെയ്ത് ഒാടുന്നതായിരുന്നു പെയിൻറിങ്. ഇതേ ചിത്രം വാർത്ത ഏജൻസികൾ കഴിഞ്ഞ ദിവസം മൈതാനത്തുനിന്ന് ഒപ്പിയെടുത്തു.
ബാഴ്സലോണ-റയൽ ബെറ്റിസ് മത്സരത്തിൽ നാല് എതിർതാരങ്ങളെ വകഞ്ഞുമാറ്റി കുതിക്കുന്ന മെസ്സിയുടെ ചിത്രം. ചിത്രവും പെയിൻറിങ്ങും ഒന്നിച്ച് ട്വീറ്റ് ചെയ്ത നഹിയാൻ തന്നെയാണ് ഇക്കാര്യം ലോകത്തോട് പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ ഇത് ഹിറ്റുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.