ബ്വേനസ് എയ്റിസ്: അർജൻറീന കുപ്പായത്തിലെ കിരീടകാത്തിരിപ്പ് നീളുേമ്പാഴും വിരമിക്കാൻ തീരുമാനമില്ലെന്ന് ലയണൽ മെസ്സി. കോപ അമേരിക്ക സെമി ഫൈനലിലെ തോൽവിക്കു പിന്നാലെയായിരുന്നു നായകെൻറ പ്രതികരണം. 2016 കോപ ഫൈനലിൽ ചിലിയോട് തോറ്റതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിയെ അർജൻറീന ഫുട്ബാൾ ഫെഡറേഷൻ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്.
‘‘ചില പുതിയ കാര്യങ്ങളൊക്കെ കേൾക്കുന്നു. ഇൗ ടീം വിമർശനമല്ല, ആദരവാണ് അർഹിക്കുന്നത്. ഇൗ സംഘത്തിനൊപ്പം ഞാനും സംതൃപ്തനാണ്. ഭാവിയുള്ള ടീമിനൊപ്പം ഞാനുമുണ്ടാവും’’ -വിരമിക്കൽ ഉൗഹാപോഹങ്ങളെ തള്ളി മെസ്സി വ്യക്തമാക്കി.
ഇപ്പോൾ 32കാരനായ മെസ്സിക്കു മുന്നിൽ 2020ലെ കോപ അമേരിക്കയാണ് അടുത്ത പോരാട്ടം. ലോകകപ്പിന് 2022 വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.