മഡ്രിഡ്: സ്വന്തം മൈതാനത്ത് ഒരു ഗോളിന് സമനിലയിൽ കുരുക്കിയ അത്ലറ്റികോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ 2-1ന് മുട്ടുകുത്തിച്ച് ബാഴ്സലോണ. ആവേശം വിതറിയ പോരാട്ടത്തിനൊടുവിൽ അർജൻറീനൻ താരം ലയണൽ മെസ്സി രക്ഷകനാവുകയായിരുന്നു.
കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ബാഴ്സയുടെ രണ്ടു ഗോളുകളും. ആദ്യ പകുതിയിെല ഗോൾരഹിത സമനിലക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറക്കുന്നത്. 64ാം മിനിറ്റിൽ റഫീേന്യായുടെ കാലിൽനിന്നായിരുന്നു ആദ്യ ഗോൾ. എന്നാൽ, ആഹ്ലാദത്തിന് അൽപായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 70ാം മിനിറ്റിൽ ഡീഗോ ഗോഡിൻ അത്ലറ്റിേകാക്കായി ഹെഡറിലൂടെ തിരിച്ചടിച്ചു. ഇതോടെ സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ മെസ്സി രക്ഷകനായി അവതരിച്ചു.
86ാം മിനിറ്റിൽ അത്ലറ്റികോ ബോക്സിനുള്ളിലെ കലാശക്കൊട്ടിനൊടുവിൽ പന്ത് മെസ്സിയുടെ മുന്നിലെത്തി. ഞൊടിയിടയിൽ പന്ത് കുത്തി പോസ്റ്റിനുള്ളിലേക്ക് തള്ളിവിടാൻ താരത്തിന് കൂടുതൽ പരിശ്രമിക്കേണ്ടിവന്നില്ല. ജയത്തോടെ ബാഴ്സലോണ ലാലിഗ ചാമ്പ്യൻ പോരാട്ടത്തിൽ റയൽ മഡ്രിഡിന് കടുത്ത ഭീഷണിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.