േബ്വനസ് എയ്റിസ്: റഫറിയെ തെറിവിളിച്ചതിന് നാലു അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് സസ്പെൻഷൻ നേരിട്ട അർജൻറീന നായകൻ ലയണൽ മെസ്സിയുടെ ശിക്ഷ ഫിഫ റദ്ദാക്കി. നാലു മത്സരങ്ങളിലുള്ള വിലക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അർജൻറീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) നൽകിയ അപ്പീലിലാണ് വിധി. ഇതോടെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പാടുപെടുന്ന അർജൻറീനക്ക് മെസ്സിയുടെ തിരിച്ചുവരവ് ആശ്വാസമാവും.
ചിലിക്കെതിരെ 1-0ത്തിന് അർജൻറീന വിജയിച്ച മത്സരത്തിലാണ് മെസ്സി ലൈൻ റഫറിയോട് അസഭ്യംപറയുന്നത്. റഫറി പരാതിനൽകിയതോടെ മെസ്സിക്ക് നാലുമത്സരങ്ങളിൽ വിലക്ക് വന്നു. ബൊളീവിയക്കെതിരായ മത്സരത്തിനു തൊട്ടുമുമ്പാണ് സസ്െപൻഷൻ വിവരം പുറത്ത് വിട്ടത്. മെസ്സിയില്ലാതെയിറങ്ങിയ അർജൻറീന മത്സരത്തിൽ 2-0ത്തിന് തോൽക്കുകയും ചെയ്തിരുന്നു.
ഇനി മൂന്ന് മത്സരങ്ങളിൽ കൂടിയാണ് താരത്തിന് വിലക്കുണ്ടായിരുന്നത്. വിലക്ക് ഒരു മത്സരമാക്കി ചുരുക്കിയെങ്കിലും താരം പിഴയടക്കേണ്ടതുണ്ട്. വിഡിയോ ദൃശ്യങ്ങളിൽനിന്നും റഫറിയോട് ദേഷ്യപ്പെടുന്ന രീതിയിലാണ് മെസ്സിയുടെ പെരുമാറ്റമെന്ന് േബാധ്യപ്പെെട്ടങ്കിലും ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് ഫിഫ അപ്പീൽ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.