ലണ്ടൻ: സീസണിലെ ഇംഗ്ലീഷ് ഫുട്ബാൾ ആരവങ്ങളുടെ തിരശ്ശീല ഉയർത്തി കമ്യൂണിറ്റി ഷീൽഡ് കപ്പിനായി ഇന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും എഫ്.എ കപ്പ് ചാമ്പ്യന്മാരായ ചെൽസിയും ഏറ്റുമുട്ടും. വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ബയേൺ മ്യൂണിക്കിനെതിരായ പ്രീസീസൺ മത്സരത്തിനിടെ പരിക്കേറ്റ അൽജീരിയൻ താരം റിയാദ് മെഹ്റസ് സിറ്റി ടീമിൽ തിരിച്ചെത്തും.
ലെസ്റ്റർ സിറ്റിയിൽനിന്ന് കൂടുമാറിയെത്തിയ മെഹ്റസിെൻറ ആദ്യ ഒൗദ്യോഗിക മത്സരമാവും ഇത്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ ക്ലബിനായി കളിക്കാൻ സാധിക്കാതിരുന്ന ബെഞ്ചമിൻ മെൻഡിയും മടങ്ങിയെത്തും. നാപോളിയെ ഇറ്റാലിയൻ സീരി ‘എ’യിൽ യുവൻറസിനു പിന്നിൽ രണ്ടാമതാക്കിയതിനു ശേഷം അേൻറാണിയോ കോെൻറയുടെ പിൻഗാമിയായി ചെൽസിയിലെത്തിയ മൗറീസിയോ സാരിയുടെ തന്ത്രങ്ങളുടെ ആദ്യ വിലയിരുത്തലാകും ഇന്നത്തെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.