ചെല്‍സിക്ക് ജയം, സിറ്റിക്ക് തോല്‍വി. മാഞ്ചസ്റ്റര്‍ -ലിവര്‍പൂള്‍ മത്സരം 1-1

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ക്ളാസിക് പോരാട്ടം സമനിലയില്‍ പിരിഞ്ഞു. മൗറീന്യോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുര്‍ഗന്‍ ക്ളോപ്പിന്‍െറ ലിവര്‍പൂളും കൊമ്പുകോര്‍ത്ത പോരാട്ടം 1-1നാണ് പിരിഞ്ഞത്. 27ാം മിനിറ്റില്‍ ജെയിംസ് മില്‍നറുടെ പെനാല്‍റ്റി ഗോളില്‍ ലിവര്‍പൂള്‍ ലീഡ് നേടിയപ്പോള്‍, 84ാം മിനിറ്റില്‍ സ്ളാറ്റന്‍ ഇബ്രഹിമോവിചാണ് യുനൈറ്റഡിന്‍െറ സമനില ഗോള്‍ നേടിയത്. പോഗ്ബയുടെ ഹാന്‍ഡ്ബാളാണ് പെനാല്‍റ്റിയായി മാറിയത്. 
മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ 4-0ത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. റൊമേലു ലുകാകു, കെവിന്‍ മിറാലസ്, ടോം ഡേവിസ്, അഡ്മൊലോ ലുക്മാന്‍ എന്നിവരാണ് എവര്‍ട്ടനായി സ്കോര്‍ ചെയ്തത്. 

ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍, ഗോളടിയന്ത്രം ഡീഗോ കോസ്റ്റയില്ലാതെയും ജയിക്കാമെന്നു തെളിയിച്ചാണ് ചെല്‍സി കളി അവസാനിപ്പിച്ചത്.  നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെ എവേമാച്ചിനിറങ്ങിയ ചെല്‍സിക്ക് മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു ജയം. കോച്ച് അന്‍േറാണിയോ കോന്‍െറയുമായി കലഹിച്ചതിനെ തുടര്‍ന്ന് കോസ്റ്റ ടീമിന് പുറത്തായതായിരുന്നു ലെസ്റ്ററിനെതിരായ മത്സരത്തിനുമുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ച്ചയായ 13 ജയത്തോടെയുള്ള കുതിപ്പിന് ടോട്ടന്‍ഹാം (0-2) തടയിട്ടതിനു പിന്നാലെ ഇംഗ്ളീഷ് ടാബ്ളോയ്ഡുകള്‍ ആഘോഷിച്ച വാര്‍ത്തയായി കോസ്റ്റ-കോന്‍െറ കലഹം. ഇതിനിടെയാണ് ടീം ലെസ്റ്ററിനെതിരെ കളത്തിലിറങ്ങിയത്. 6, 51 മിനിറ്റില്‍ മാര്‍കോ അലോന്‍സോ ഇരട്ടഗോളടിച്ച് ചെല്‍സിയെ മുന്നിലത്തെിച്ചു. 71ാം മിനിറ്റില്‍ പെഡ്രോകൂടി സ്കോര്‍ ചെയ്തതോടെ ചെല്‍സിയുടെ വിജയം ആധികാരികമായി. 21 കളിയില്‍ 52 പോയന്‍റുമായി നീലപ്പട ഒന്നാം സ്ഥാനത്തിന് ഉറപ്പേകി. ടോട്ടന്‍ഹാമിനും ലിവര്‍പൂളിനും 45 പോയന്‍റാണ് സമ്പാദ്യം. 
 
Tags:    
News Summary - manchester liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.