എഫ്.എ കപ്പ്: സിറ്റിക്കും  ആഴ്സനലിനും ജയം

ലണ്ടന്‍: എഫ്.എ കപ്പില്‍ ലിവര്‍പൂളിന്‍െറ ഞെട്ടിപ്പിക്കുന്ന പുറത്താവലിനു പിന്നാലെയിറങ്ങിയ ആഴ്സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. 
നാലാം റൗണ്ട് പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിന് ക്രിസ്റ്റല്‍ പാലസിനെയും ആഴ്സനല്‍ 5-0ത്തിന് സതാംപ്ടനെയും തരിപ്പണമാക്കി. പ്ളെയിങ് ഇലവനില്‍ ബ്രസീലിയന്‍ കൗമാരക്കാരന്‍ ഗബ്രിയേല്‍ ജീസസ് എത്തിയതോടെ അടിമുടിമാറിയ സിറ്റിയുടെ പുതിയമുഖമായിരുന്നു കണ്ടത്. 43ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങ് നേടിയ ഗോളിനു പിന്നില്‍ പന്തുചലിപ്പിച്ച് ജീസസ് വരവറിയിച്ചു. ലിറോയ് സെയ്ന്‍, യായാ ടുറെ എന്നിവരാണ് മറ്റു രണ്ട് ഗോളുകള്‍ നേടിയത്.  ഹാട്രിക് നേടിയ തിയോ വാല്‍കോട്ടിന്‍െറ മിടുക്കിലായിരുന്നു ആഴ്സനലിന്‍െറ ജയം. ഡാനി വെല്‍ബക്ക്  ഇരട്ട ഗോള്‍ നേടി. 
Tags:    
News Summary - manchester city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.