Posted On
date_range Updated On
date_range ആഴ്സനലിനെ വീണ്ടും തോൽപിച്ചു; മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സനലിനെ വീണ്ടും തോൽപിച്ചു. ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ,ഡേവിഡ് സില്‍വ, ലെറോയ് സാനെ, എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.
അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിറ്റി ഗണ്ണേഴ്സിനെ തോൽപിക്കുന്നത്. വിജയത്തോടെ പോയൻറ് പട്ടികയിലെ ലീഡ് സിറ്റി 16 പോയൻറാക്കി ഉയർത്തി. പത്ത് മത്സരങ്ങൾ ശേഷിക്കെ അഞ്ച് വിജയം കൂടി നേടിയാൽ പെപ് ഗ്വാർഡിയോളയുടെ സംഘം ജേതാക്കളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.