മൗറീന്യോ Vs ഹാൻസി; എൽ ക്ലാസികോ രാവ്

ബാഴ്സലോണ: ഫുട്ബാൾ ആരാധകരുടെ ഞരമ്പുകളെ വലിച്ചുമുറുക്കുന്ന എൽ ക്ലാസികോയുടെ ആവേശപ്പോരാട്ടം ഇന്ന്. സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ഏറ്റുമുട്ടുമ്പോൾ പതിവുപോലെ ഫുട്ബാൾ ലോകവും രണ്ടായി പിരിയുന്നു.

ബാഴ്സയും റയലും നിറയുന്നു സ്പെയിൻ ലോകചാമ്പ്യന്മാരായ ശേഷം നടക്കുന്ന ആദ്യ എൽ ക്ലാസികോ എന്ന പ്രത്യേകതക്കൊപ്പം, ഹൊസെ മൗറീന്യോ- ഹാൻസി ഫ്ലിക്ക് എന്നീ രണ്ട് ജീനിയസ് പരിശീലകരുടെ എൽ ക്ലാസികോകൂടിയാണിത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച 1.30ന് കിക്കോഫ് കുറിക്കുന്ന അങ്കത്തിന് ബാഴ്സലോണ തട്ടകമായ നൂകാംപാണ് വേദി.

ഈ വർഷം മേയിൽ നടന്ന ലാ ലിഗ എൽ ക്ലാസികോക്കു ശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖമെത്തുന്നത്. അവസാന മത്സരത്തിൽ ബാഴ്സലോണക്കായിരുന്നു (2-0) ജയം. നിലവിലെ സീസണിൽ ഒമ്പതിൽ ഒമ്പതും ജയിച്ച ബാഴ്സലോണക്കുതന്നെയാണ് മുൻതൂക്കം. ലീഗ് പട്ടികയിൽ മൂന്നാമതുള്ള റയൽ മഡ്രിഡിന് ഒമ്പത് കളിയിൽ ഏഴ് ജയവും രണ്ട് തോൽവിയുമാണ് സമ്പാദ്യം. 

Tags:    
News Summary - Mourinho and Hansi Flick Lead Rival Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.