അ​ർ​ജ​ന്റീ​ന​യി​ൽ സ്ക​ലോ​ണി തു​ട​രും

ബ്വേ​ന​സ് എ​യ്റി​സ്: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ലോ​ക​ക​പ്പി​ലും അ​ർ​ജ​ന്റീ​ന​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി അ​ടു​ത്ത ലോ​ക​ക​പ്പ് വ​രെ തു​ട​രാ​ൻ ധാ​ര​ണ. ക​രാ​ർ ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കാ​നി​രി​ക്കെ, 2030 വ​രെ നീ​ട്ടി പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​യും, മെ​സ്സി​യു​ടെ റി​ട്ട​യ​ർ​മെ​ന്റു​മാ​യി ക​ല​ങ്ങി​മ​റി​ഞ്ഞ ന​ട​പ്പു സീ​സ​ണി​നൊ​ടു​വി​ൽ സ്ക​ലോ​ണി പ​രി​ശീ​ല​ക​വേ​ഷ​ത്തി​ൽ​നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഡി​സം​ബ​ർ വ​രെ​യാ​യി​രു​ന്നു കാ​ലാ​വ​ധി. സൂ​പ്പ​ർ പ​രി​ശീ​ല​ക​ന് ഇ​ട​വേ​ള ന​ൽ​ക​ണ​മെ​ന്ന് മു​ൻ താ​ര​ങ്ങ​ൾ​ക്കി​ട​യി​ലും ഫെ​ഡ​റേ​ഷ​നി​ലും ആ​വ​ശ്യ​മു​യ​ർ​ന്ന​തോ​ടെ അ​ർ​ജ​ന്റീ​ന പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടു​ന്ന​താ​യും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തെ​ല്ലാം ത​ള്ളു​ന്ന​താ​ണ് പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

2018 ലോ​ക​ക​പ്പി​നു പി​ന്നാ​ലെ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കു ന​ടു​വി​ലാ​ണ് മു​ൻ ദേ​ശീ​യ താ​രം കൂ​ടി​യാ​യ സ്ക​ലോ​ണി അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​നാ​യെ​ത്തു​ന്ന​ത്. അ​ന്നു ത​ന്നെ വ​ലി​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നെ​ങ്കി​ലും, ക​പ്പു​ക​ൾ ജ​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ്ക​ലോ​ണി മ​റു​പ​ടി ന​ൽ​കി​യ​ത്. 2021, 2024 കോ​പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ൾ, 2022 ലോ​ക​ക​പ്പ്, ഫൈ​ന​ലി​സി​മ എ​ന്നി​വ നേ​ടി അ​ർ​ജ​ന്റീ​ന​ക്ക് വി​ജ​യ​ങ്ങ​ളു​ടെ കാ​ലം സ​മ്മാ​നി​ച്ചു. ഇ​തു​വ​രെ​യാ​യി 105 മ​ത്സ​ര​ങ്ങ​ളി​ൽ 81വി​ജ​യ​വും 14 സ​മ​നി​ല​യും 10 തോ​ൽ​വി​യു​മാ​ണ് റെ​ക്കോ​ഡ്. 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്​​പെ​യി​നി​നു മു​ന്നി​ൽ ഒ​രു ഗോ​ളി​ന് അ​ർ​ജ​ന്റീ​ന തോ​റ്റ​ത് ഇ​ര​ട്ട കി​രീ​ട​മെ​ന്ന സ്വ​പ്നം ന​ഷ്ട​മാ​ക്കി​യ​ത് മാ​ത്രം വേ​ദ​ന​യാ​യി.

Tags:    
News Summary - Lionel Scaloni signs new Argentina deal until the 2030 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.