ലീഗ്​ കപ്പ്: മാഞ്ചസ്​റ്റർ സിറ്റിക്ക്​ ഒമ്പത്​ ഗോളി​െൻറ വമ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ്​ ലീഗ്​ കപ്പ് ആദ്യ പാദ സെമി പോരാട്ടത്തിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ ഒമ്പത്​ ഗോളി​​െൻറ വമ്പൻ ജയ ം. ബ്രസീലിയൻ സ്​ട്രൈക്കർ ഗബ്രിയേൽ ജീസസ് (30, 34, 57, 65) നാലുഗോളുമായി ​കളം നിറഞ്ഞ മത്സരത്തിൽ ബർടൺ ആൽബിയോണിനെ 9-0ത്തിന്​ സിറ്റി തകർത്തു. ജീസസിന്​ പുറമെ കെവിൻ ഡിബ്രൂയിൻ (5), ഒലക്​സാണ്ടർ സിൻചെൻകോ (37), ഫിൽ ഫോഡൻ (62), കെയ്​ൽ വാക്കർ (70), റിയാദ്​ മെഹ്​റസ്​ (83) എന്നിവരും ഗോൾ നേടി. 23നാണ്​ രണ്ടാം പാദ സെമിഫൈനൽ. മറ്റൊരു സെമിയിൽ കഴിഞ്ഞ ദിവസം ടോട്ടൻഹാം ചെൽസിയെ (1-0) തോൽപിച്ചിരുന്നു.
Tags:    
News Summary - Manchester city -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.