Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. 14ാം മത്സരത്തിൽ ബേൺമൗത്തിനെ സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-1ന് തോൽപിച്ചു. 16ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ സിറ്റി ആദ്യം മുന്നിലെത്തിയെങ്കിലും ആദ്യ പകുതിക്കു മുെമ്പ ബേൺമൗത്ത് (44) തിരിച്ചടിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ഗാർഡിയോള തന്ത്രം മാറ്റിപ്പിടിച്ചതോടെ സിറ്റി രണ്ടെണ്ണം തിരിച്ചടിച്ചു.
റഹീം സ്റ്റെർലിങ് (57), ഇൽകെയ് ഗുണ്ടോഗൻ (79) എന്നിവരാണ് സ്കോറർമാർ. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് ഇതോടെ 38 പോയൻറായി. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 2-0ത്തിന് വാറ്റ്ഫോഡിനെയും വെസ്റ്റ്ഹാം യുനൈറ്റഡ് 3-0ത്തിന് ന്യൂകാസിലിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.