ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. 16ാം സ്ഥാനക്കാരായ ഹഡേഴ്സ് ഫീൽഡ് ടൗണിനോടാണ് സിറ്റിക്ക് അപ്രതീക്ഷിത സമനില കുരുങ്ങിയത്. ഗബ്രിയേൽ ജീസസ്, ലെറോയ് സെയ്ൻ, റഹീം സ്റ്റർലിങ് എന്നീ മുന്നേറ്റനിരയും ഡിബ്രൂയിൻ-ഫെർണാഡീന്യോ-ഡേവിഡ് സിൽവ എന്നിവരടങ്ങിയ കരുത്തുറ്റ മധ്യനിരയും 90 മിനിറ്റും പൊരുതിയിട്ടും ഹഡേഴ്സ് ഫീൽഡിെൻറ വലയിൽ പന്തെത്തിക്കാനായില്ല.
21 ശതമാനം മാത്രമായിരുന്നു ഇൗ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച് പ്രീമിയർ ലീഗ് പോരാട്ടത്തിനെത്തിയ സംഘത്തിെൻറ കാലിൽ പന്തുണ്ടായത്. ചാമ്പ്യന്മാരെ തളച്ചതോടെ 36 മത്സരത്തിൽ ഹഡേഴ്സ് ഫീൽഡിന് 36 പോയൻറായി. അടുത്ത രണ്ടു മത്സരങ്ങളിലും തോൽക്കാതിരുന്നാൽ ഇവർക്ക് തരംതാഴാതെ രക്ഷപ്പെടാം. ചെൽസിക്കും ആഴ്സനലിനുമെതിരെയാണ് അടുത്ത മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.