ഗോൾ വേട്ടയിൽ സെഞ്ച്വറി; സിറ്റിയുടെ വിജയയാത്ര തുടരുന്നു

ലണ്ടൻ: ഇംഗ്ലണ്ടിൽ കിരീടമുറപ്പിച്ച മാഞ്ചസ്​റ്റർ സിറ്റിയുടെ വിജയയാത്ര തുടരുന്നു. വെസ്​റ്റ്​ഹാം യുനൈറ്റഡിനെ 4-1ന്​ തരിപ്പണമാക്കിയ സിറ്റി സീസണിലെ 30ാം ജയവുമായി പോയൻറ്​ 93ലെത്തിച്ചു. ഒപ്പം സീസണിലെ ഗോൾ വേട്ടയിൽ സെഞ്ച്വറിയും കടന്നു (102 ഗോൾ).

കളിയുടെ 13ാം മിനിറ്റിൽ ലിറോയ്​ സാനെയുടെ ഗോളിലൂടെ വേട്ട തുടങ്ങിയ സിറ്റിക്കായി ഗബ്രിയേൽ ജീസസ് ​(53), ഫെർണാണ്ടീന്യോ (64) എന്നിവരും സ്​കോർ ചെയ്​തു. ഒരെണ്ണം പാ​േബ്ലാ സബലേറ്റയുടെ  സെൽഫ്​ ഗോളിലൂടെയായിരുന്നു (27ാം മിനിറ്റ്​). ആരോൺ ക്രിസ്​വെല്ലാണ്​ വെസ്​റ്റ്​ഹാമി​​െൻറ ആശ്വാസ ഗോൾ നേടിയത്​.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചരിത്രത്തിൽ രണ്ടു തവണ 100 ഗോൾ കടക്കുന്ന ആദ്യ ക്ലബായാണ്​ സിറ്റിയുടെ കുതിപ്പ്​. 2014ൽ കിരീടമണിഞ്ഞ സീസണിലും സിറ്റി 101 ഗോളടിച്ച്​ സെഞ്ച്വറി ബ്രേക്ക്​ ചെയ്​തിരുന്നു. നിലവിൽ 35 കളിയിൽനിന്നാണ്​ ചാമ്പ്യന്മാരുടെ നേട്ടം. ഒരു ഗോൾ കൂടി നേടിയാൽ ചെൽസിയുടെ പേരിലെ റെക്കോഡിനൊപ്പമാവും. 

മറ്റൊരു മത്സരത്തിൽ ചെൽസി സ്വാൻസീസിറ്റിയെ 1-0ത്തിന്​ തോൽപിച്ചു. നാലാം മിനിറ്റിൽ സെസ്​ക്​ ഫാബ്രിഗസി​​െൻറ ബൂട്ടിൽനിന്നായിരുന്നു വിജയ ഗോൾ.

Tags:    
News Summary - Manchester city -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.