ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ രണ്ട് സിറ്റി താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ മത്സരത്തില്‍ ഡീഗോ കോസ്റ്റയും വില്യനും എഡന്‍ ഹസാര്‍ഡുമാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. 45ാം മിനിറ്റില്‍ ഗാരി കാഹില്‍ നേടിയ സെല്‍ഫ് ഗോളാണ് സിറ്റിയുടെ കണക്കുപുസ്തകത്തില്‍ എത്തിയ ഏക ഗോള്‍. ഇഞ്ചുറി ടൈമിലെ ഫൗളിന് സെര്‍ജിയോ അഗ്യൂറോ ചുവപ്പു കാര്‍ഡ് കണ്ടപ്പോള്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഫെര്‍ണാണ്ടീന്യോയും പുറത്തുപോയി. ഗോള്‍മഴ പെയ്ത മത്സരത്തില്‍ സാഞ്ചസിന്‍െറ ഹാട്രിക്കിന്‍െറ കരുത്തില്‍ ആഴ്സനല്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് വെസ്റ്റ്ഹാമിനെ മുക്കി. ലെസ്റ്റര്‍ സിറ്റിയെ സണ്ടര്‍ലന്‍ഡ് 1-2ന് തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.