മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ്ലീഗിൽ ബാഴ്സലോണക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് മധുരപ്രതികാരത്തിൻെറ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി സ്വന്തം തട്ടകത്തിൽ ബാഴ്സയെ തോൽപിച്ചത്. രണ്ടാഴ്ച മുമ്പ് ന്യൂകാമ്പിൽ 4–0ന് തങ്ങളെ നാണിപ്പിച്ചവർക്കുള്ള മധുരപ്രതികാരമായിരുന്നു പെപ് ഗാർഡിയോളയു കുട്ടികൾ ബാഴ്സക്ക് നൽകിയത്. സൂപ്പര്‍ താരം ലയണൽ മെസ്സിയാണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത്. മിഡ്ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗെൻറ ഇരട്ട ഗോളിെൻറ ബലത്തിലായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കു വേണ്ടി കെവിന്‍ ബ്രൂണോയും ഗോള്‍ നേടി.
21ാം മിനിട്ടിലെ ഗോളിലൂടെ ലയണൽ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. പ്രത്യാക്രമണം നടത്തി ആദ്യപകുതിയിൽ തന്നെ സിറ്റി സമനില പിടിച്ചു. 39 ാം മിനുട്ടില്‍ ഗുണ്ടോഗനാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതി തുടങ്ങി ആറാം മിനുട്ടില്‍ ബ്രൂണൈയുടെ ഫ്രീകിക്കിലൂടെ സിറ്റി ലീഡ് നേടി. 74ാം മിനുട്ടിൽ ഗുണ്ടോഗെൻറ രണ്ടാം ഗോളും സിറ്റിയുടെ മൂന്നാം ഗോളും പിറന്നു.
ബാഴ്സയുടെ ആശ്വാസഗോൾ നേടിയ മെസി ചാമ്പ്യൻസ് ലീഗിെൻറ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന കളിക്കാരനെന്ന റെേക്കാർഡ് ഇതിനിടെ സ്വന്തമാക്കി. 53 ഗോൾ നേടിയ മുൻ റയൽ താരം റൗളിെൻറ റെക്കോർഡാണ് മെസി മറികടന്നത്. സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ഒമ്പത് പോയൻറുമായി ബാഴ്‌സയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഏഴു പോയൻറുമായി സിറ്റി രണ്ടാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.