ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇങ്ങനെയാണ്. കൊമ്പന്മാർക്ക് ഏതു നിമിഷവും അടിെതറ്റാം. ചെൽസിക്ക് പിറകെ നാലു പോയൻറിെൻറ വ്യത്യാസത്തിൽ ചാമ്പ്യൻ പോരിനായി മല്ലയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അർജൻറീനൻ ഫുട്ബാൾ മാന്ത്രികൻ മൗറീഷ്യോ പൊെച്ചട്ടിനോയുടെ തന്ത്രങ്ങൾക്ക് അപ്രതീക്ഷിത പ്രഹരം. വെസ്റ്റ്ഹാം യുനൈറ്റഡാണ് ചെൽസിെയ പേടിപ്പിച്ച് തൊട്ടു പിന്നിലോടിയിരുന്ന ഹോട്സ്പറിനെ അട്ടിമറിച്ചത്.
35ാം മത്സരത്തിനിറങ്ങിയ ടോട്ടൻഹാമിന് വെസ്റ്റ്ഹാം യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ ഏക ഗോളിനാണ് ഷോക്ക് നൽകിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം 65ാം മിനിറ്റിൽ അർജൻറീനൻ മിഡ്ഫീൽഡർ മാനുവൽ ലാസിനിയാണ് എദെരാളികളുടെ കഥകഴിച്ചത്. തോൽവിയോടെ 35 കളികളിൽ 77 പോയൻറ് തന്നെയാണ് ടോട്ടൻഹാമിന്. ഒരു കളി കുറവ് കളിച്ച ചെൽസിക്ക് 81 പോയൻറും. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ നിലവിെല ജേതാക്കളായ ലെസ്റ്റർ സിറ്റി, ശക്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ഹൾസിറ്റി ടീമുകളോടാണ് എതിരിടാനുള്ളത്.
മാഞ്ചസ്റ്റർ യുനൈറ്റഡിനോടും മിഡിൽസ്ബ്രോയോടും സമനില കുരുങ്ങിയ മാഞ്ചസ്റ്റർ സിറ്റി പഴയ വീര്യവുമായി വീണ്ടും തിരിച്ചുവന്നു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 5-0ത്തിനാണ് പെപ്പിെൻറ സംഘം തകർത്തുവിട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുവേണ്ടി കലഹിക്കുന്ന സിറ്റിക്ക് ജയത്തോടെ പ്രതീക്ഷ കൈവന്നു. 35 മത്സരങ്ങളിൽ 69 പോയൻറുമായി സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പമാണ്. രണ്ടാം മിനിറ്റിൽ ഡേവിഡ് സിൽവയാണ് ഗോൾ വേട്ടക്ക് തുടക്കംകുറിച്ചത്. പിന്നാലെ വിൻസെൻറ് െകാംപനി (49ാം മിനിറ്റ്), കെവിൻ ഡിബ്രൂയിൻ (59), റഹീം സ്റ്റെർലിങ് (82), നികളസ് ഒാടമെൻഡി (92) എന്നിവരും സ്കോർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.