മഡ്രിഡ്​ സിറ്റിയിൽ ഗോൾ മഴ

മ​ഡ്രി​ഡ്​: ലാ​ലീ​ഗ​യി​ലും ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലും വ​മ്പ​ൻ​മാ​രു​ടെ ഗോ​ൾ മ​ഴ. റ​യ​ൽ മ​ഡ്രി​ഡി​​െൻറ ത​ട്ട​ക​ത്തി​ലെ​ത്തി​യ റ​യ​ൽ സോ​സി​ഡാ​ഡി​നെ ആ​തി​ഥേ​യ​ർ 5-2ന്​ ​മ​ട​ക്കി അ​യ​ച്ച​പ്പോ​ൾ പ്രീ​മി​യ​ർ ലീ​ഗി​ൽ ​ലെ​സ്​​റ്റ​ർ സി​റ്റി​യെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി 5-1ന്​ ​തോ​ൽ​പി​ച്ചു. 

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ നെ​യ്​​മ​റി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും നേ​രി​ടു​ന്ന​തി​നു മു​മ്പു​ള്ള ട്ര​യ​ൽ​സാ​യി​രു​ന്നു റ​യ​ൽ മ​​ഡ്രി​ഡി​ന്​ ഇൗ ​ക​ളി. സീ​സ​ണി​​ലെ മ​ങ്ങി​യ പ്ര​ക​ട​ന​ത്തി​ൽ​നി​ന്നും തി​രി​ച്ചു​വ​രാ​ൻ ഉ​റ​ച്ച്​ ക​ള​ത്തി​ലി​റ​ങ്ങി​യ ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രു​ടെ ഗോ​ൾ​വേ​ട്ട​ക്ക്​ ക്രി​സ്​​റ്റ്യാ​നോ റൊ​​ണാ​ൾ​ഡോ നേ​തൃ​ത്വം ന​ൽ​കി​യ​​​പ്പോ​ൾ റി​യ​ൽ സൊ​സി​ഡാ​ഡ്​ 5-2ന്​ ​​ത​രി​പ്പ​ണ​മാ​യി. അ​ഞ്ചി​ൽ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി​യും ഒ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ക​ളി​യി​ലെ താ​ര​മാ​യി.

ഇ​തോ​ടെ, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ബു​ധ​നാ​ഴ്​​ച പി.​എ​സ്.​ജി​യെ നേ​രി​ടാ​ൻ റ​യ​ൽ മ​ഡ്രി​ഡ്​ ന​ഷ്​​ട​പ്പെ​ട്ട ആ​ത്​​മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്തു. ഒ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ നേ​ടി​യാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ ക​ളി തു​ട​ങ്ങി​യ​ത്. ഇ​ട​തു​വി​ങ്ങി​ൽ​നി​ന്നും സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സൊ​സി​ഡാ​ഡി​​െൻറ പ്ര​തി​രോ​ധ​ക്കാ​രെ വ​ക​ഞ്ഞു​മാ​റ്റി ന​ൽ​കി​യ ക്രോ​സ്​ ലൂ​ക്കാ​സ്​ വ​സ്​​ക്വ​സ്​ ഹെ​ഡ​റി​ൽ വ​ല​യി​ലാ​ക്കി. പി​ന്നീ​ട​ങ്ങോ​ട്ട്​ ക്രി​സ്​​റ്റ്യാ​നോ​യു​ടെ മാ​ന്ത്രി​ക​ത​യാ​യി​രു​ന്നു. 27, 37, 80 മി​നി​റ്റു​ക​ളി​ൽ ഗോ​ൾ നേ​ടി റെ​ാ​ണാ​ൾ​ഡോ ഹാ​ട്രി​ക്​ തി​ക​ച്ചു. മ​റ്റൊ​രു ഗോ​ൾ ടോ​ണി ക്രൂ​​സും നേ​ടി​യ​പ്പോ​ൾ ചാ​മ്പ്യ​ന്മാ​ർ ജ​യം ഉ​റ​പ്പി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ്​ സൊ​സി​ഡാ​ഡ്​ ര​ണ്ട്​  ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച​ത്. ജ​യ​ത്തോ​ടെ വ​ല​ൻ​സി​യ​യെ(40 ​േപാ​യ​ൻ​റ്) മ​റി​ക​ട​ന്ന്​ റ​യ​ൽ (42) മൂ​ന്നാ​മ​തെ​ത്തി. 

സൂ​പ്പ​ർ സ്​​റ്റാ​ർ അ​ഗ്യൂ​റോ
ലെ​സ്​​റ്റ​ർ സി​റ്റി​യു​മാ​യു​ള്ള മ​ത്സ​ര​ശേ​ഷം മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കോ​ച്ച്​ ​െപ​പ്​ ഗ്വാ​ർ​ഡി​യോ​ള​ക്ക്​ അ​ർ​ജ​ൻ​റീ​ന​ൻ സ്​​ട്രൈ​ക്ക​ർ അ​ഗ്യൂ​റോ​യെ​ക്കു​റി​ച്ച്​ പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്​ ‘‘സി​റ്റി​യു​ടെ വി​ശ്വ​സ​നീ​യ ഇ​തി​ഹാ​സം’’ എ​ന്നാ​യി​രു​ന്നു. ജാ​മി​വാ​ർ​ഡി​യും റി​യാ​ദ്​ മെ​ഹ്​​റ​സു​മ​ട​ങ്ങി​യ ലെ​സ്​​റ്റ​ർ സി​റ്റി​യെ 5-1ന്​ ​ത​ക​ർ​ത്ത​പ്പോ​ൾ നാ​ലു ഗോ​ളു​ക​ൾ നേ​ടി അ​ദ്​​​ഭു​തം കാ​ട്ടി​യ അ​ഗ്യൂ​റോ​യെ മ​െ​റ്റ​ന്തു വി​ശേ​ഷി​പ്പി​ക്കാ​ൻ. സി​റ്റി​യു​ടെ മ​ധ്യ​നി​ര നി​യ​ന്ത്രി​ക്കു​ന്ന കെ​വി​ൻ ഡി​ബ്രൂ​യി​നാ​യി​രു​ന്നു ലെ​സ്​​റ്റ​റി​നെ ത​ക​ർ​ക്കാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച​ത്. മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ സ്​​റ്റെ​ർ​ലി​ങ്​ ഗോ​ൾ നേ​ടി​യ​ത്​ ഡി​ബ്രൂ​യി​നി​​െൻറ മി​ന്ന​ൽ പാ​സി​ൽ നി​ന്നാ​യി​രു​ന്നു. ഇൗ ​ഗോ​ളി​ന്​ 24ാം മി​നി​റ്റി​ൽ വാ​ർ​ഡി​യി​ലൂ​ടെ ലെ​സ്​​റ്റ​ർ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി​ക്ക്​ ​േശ​ഷം ക​ണ്ട​ത്​ അ​ഗ്യൂ​റോ​യു​ടെ വി​ള​യാ​ട്ടം. 48, 53, 77, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ൾ. ഇ​തോ​ടെ, പ്രീ​മി​യ​ർ ലീ​ഗ്​ സീ​സ​ണി​ൽ അ​ഗ്യൂ​റോ​ക്ക്​ 21 ഗോ​ളാ​യി. ഹാ​രി​കെ​യ്​​നി​ന്(23) തൊ​ട്ടു​പി​ന്നി​ലാ​ണ്​ താ​രം.

Tags:    
News Summary - Madrid city -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.