ലണ്ടൻ: ലിവർപൂളിൽ ഒന്നിച്ചു പന്തുതട്ടുന്ന മുഹമ്മദ് സലാഹിനെ പിന്തള്ളി ആഫ്രിക്കൻ ഫു ട്ബാൾ പുരസ്കാരത്തിൽ മുത്തമിട്ട് സെനഗാൾ ഫോർവേഡ് സാദിയോ മാനെ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിെൻറ സ്വപ്നക്കുതിപ്പിൽ 30 ഗോളുമായി നിർണായക സാന്നിധ്യമായിരുന്നു മാനെ. അതേ പ്രകടനം തുടരുന്ന താരം പുതിയ സീസണിൽ ഇതുവരെ 15 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. സലാഹ് രണ്ടാമതെത്തിയപ്പോൾ പ്രീമിയർ ലീഗ് ചാമ്പ്യൻ പോരാട്ടത്തിൽ പിന്നാലെയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മെഹ്റസാണ് മൂന്നാമത്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി ആഫ്രിക്കൻ ഫുട്ബാളർ പട്ടികയിൽ ആദ്യ മൂന്നു പേരിൽ ഒരാളാണ് മാനെ. കഴിഞ്ഞ രണ്ടു തവണയും പക്ഷേ, ഇത് സ്വന്തമാക്കിയത് സഹതാരം സലാഹ്. ഇത്തവണ അതേ സലാഹിനെ രണ്ടാമതാക്കിയാണ് മാനെയുടെ സ്വപ്നനേട്ടം.
കഴിഞ്ഞ വർഷത്തെ മികച്ച ഗോൾ റിയാദ് മെഹ്റസിെൻറ പേരിലാണ്. ആഫ്രിക്ക കപ്പ് സെമിയിൽ നൈജീരിയക്കെതിരെ അൽജീരിയക്കായി നേടിയ ഫ്രീകിക്ക് ഗോളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിതാതാരം ബാഴ്സയുടെ അസീസത് ഒഷോഅലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.