ഷികാഗോ: ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിനിറങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂ ളിനെ ജർമൻ ക്ലബായ ബെറൂസിയ ഡോർട്മുണ്ട് ഞെട്ടിച്ചു. സൂപ്പർ താരങ്ങളായ മുഹമ്മദ് സ ലാഹ്, സാദിയോ മാനെ, റോബർേടാ ഫിർമിനോ, അലിസൺ എന്നിവരുടെ അസാന്നിധ്യത്തിലിറങ്ങിയ ലിവർപൂളിനെതിരെ 3-2നായിരുന്നു ബെറൂസിയയുടെ വിജയം.
ഹാരി വിൽസൺ (35), റിയാൻ ബ്രൂസ്റ്റർ (75) എന്നിവർ ലിവർപൂളിനായി സ്കോർ ചെയ്തെങ്കിലും പാകോ അൽകാസർ (3), തോമസ് ഡെലാനി (53), ജേക്കബ് ലാർസൻ (58) എന്നിവരുടെ ഗോളുകളുടെ ബലത്തിൽ ബെറൂസിയ വിജയം പിടിച്ചെടുത്തു. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ഇലവനിലെ രണ്ടുപേർ മാത്രമായിരുന്നു മത്സരത്തിൽ കളിക്കാനിറങ്ങിയത്. യു.എസ് പര്യടനത്തിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് ലിവർപൂൾ സ്പാനിഷ് ക്ലബായ സെവിയ്യയെ നേരിടും.
മറ്റൊരു മത്സരത്തിൽ ഫ്രാങ്ക് ലാംപാർഡിെൻറ ശിക്ഷണത്തിലിറങ്ങിയ ചെൽസിയെ ജാപ്പനീസ് ചാമ്പ്യന്മാരായ കാവസാക്കി ഫ്രെണ്ടെൽ 1-0ത്തിന് അട്ടിമറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.