ചാമ്പ്യൻസ്​പൂൾ; ക്ലോപിൻെറ ചെമ്പടക്ക്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടം

മ​ഡ്രി​ഡ്​: യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ രാ​ജ​കി​രീ​ടം സ്വന്തമാക്കി ലിവർപൂൾ എഫ്​.സി. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ കലാശപ്പോരിൽ​ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്കാണ് ടോട്ടനം ഹോട്ട്സ്​പറിനെ ക്ലോപിൻെറ ചെമ്പട കെട്ടുകെട്ടിച്ചത്​. മുഹമ്മദ്​ സലാ, ഡീവോക് ഒറിഗി എന്നിവർ ലിവർപൂളിന്​ വേണ്ടി വലകുലുക്കി​. കഴിഞ്ഞ തവണ ഫൈനലിൽ റയൽ മാഡ്രിഡിനോട്​ പരാജയം രുചിച്ചതിനും ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ കിരീടം കൈയ്യെത്തും ദൂരത്ത്​ നിന്ന്​​ കൈവിട്ടതിനുമുള്ള മധുര പ്രതികാരമായി സാലക്കും ടീമിനും ഇന്നത്തെ വിജയം.

അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​​​​​​​​​​​െൻറ ത​ട്ട​ക​മാ​യ എ​സ്​​റ്റേ​ഡി​യോ മെ​ട്രോ​പൊ​ളി​റ്റാ​നോ​യി​ൽ രാ​ത്രി 12.30ന്​ ​കി​ക്കോ​ഫ്​ വി​സി​ലു​യ​ർന്ന സമയത്ത്​ എല്ലാം പ്രവചനാതീതമായിരുന്നു. അഞ്ച്​ തവണ കിരീടം നേടിയ കരുത്തിൽ പന്തു തട്ടാനെത്തിയ ലി​വ​ർ​പൂ​ളിന്​ വിജയക്കുതിപ്പ്​ നടത്തി കലാശപ്പോരിനെത്തിയ ടോ​ട്ട​ൻ​ഹാം വലിയ വെല്ലുവിളിയിൽ കുറഞ്ഞതൊന്നുമായിരുന്നില്ല. എന്നാൽ മത്സരത്തിൻെറ രണ്ടാം മിനിറ്റിൽ തന്നെ കളി ലിവർപൂളിൻെറ വരുതിയിലാകുന്ന കാഴ്​ചയായിരുന്നു.

ആദ്യ ഗോൾ നേടിയ സലായുടെ ആഘോഷം

സൂപ്പർതാരം മുഹമ്മദ്​ സാലയുടെ ഗോൾ പിറന്നത്​ ഒരു പെനാൽട്ടി കിക്കിലൂടെ. ബോക്സിനുള്ളിൽ വെച്ച് സൂപ്പർതാരം സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിൻെറ മൂസ്സ സിസോകോ കെെകൊണ്ട് തടഞ്ഞു. കിക്കെടുത്ത സലാ എളുപ്പം അത്​ വലയിലാക്കുകയും ചെയ്​തു. ആരാധകരെ വിഭ്രാന്തിയിലാക്കിയ ടോട്ടനം, കളിയിൽ എത്രയും പെട്ടന്ന്​ തിരിച്ചുവരാനുള്ള നെ​ട്ടോട്ടത്തിലായിരുന്നു പിന്നീട്​​.

ഒന്നാം പകുതിയിൽ പന്തടക്കത്തിൽ ഏറെ മുന്നിൽ നിന്ന ടോട്ടനത്തിന്​ പക്ഷെ​ ലിവർപൂൾ പ്രതിരോധം പൊളിക്കാനുള്ള മാന്ത്രിക വിദ്യ ഇല്ലാതെ പോയി. ഗോൾ വഴങ്ങാതിരിക്കാനുള്ള പെടാപാടിനിടെ വല്ലപ്പോഴും കാലിൽ കിട്ടുന്ന പന്ത്​ ടോട്ടനം ഗോൾമുഖത്തെത്തിച്ച്​ ഞെട്ടിക്കാൻ ലിവർപൂളിനും സാധിച്ചില്ല. ആദ്യ പകുതി വിരസമാകുന്ന കാഴ്​ചയായിരുന്നു.

ഗോൾ നേടിയ ഡിവോക്​ ഒറിഗിയുടെ ആഹ്ലാദം

രണ്ടാം പകുതിയിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയ യുർഗൻ ക്ലോപ്പ്​ ദിവോക്​ ഒറിജിയെ റോബർ​ട്ടോ ഫെർമീഞ്ഞോക്ക്​ പകരക്കാരനായി കൊണ്ടു വന്നു. ഇരുടീമുകളിലും കോച്ചുമാർ വരുത്തിയ മാറ്റം ആദ്യപകുതിയിലെ ആവേശച്ചോർച്ചക്ക്​ പരിഹാരമായി എന്നുവേണം പറയാൻ. ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തി. എന്നാൽ ടോട്ടനത്തിന്​ വേണ്ടി ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ്​ മിൻ പല തവണ പന്തുമായി കുതിച്ച്​ ലിവർപൂൾ പ്രതിരോധത്തിന്​ ഉൾക്കിടിലം സമ്മാനിച്ചു.

കളി തീരാൻ മൂന്ന്​ മിനിറ്റ്​ ശേഷിക്കേ പകരക്കാരനായി എത്തിയ ഒറിജി ടോട്ടനത്തിൻെറ പരാജയം കൂടുതൽ കടുപ്പിച്ചു. കോർണറിൽ നിന്നെത്തിയ പന്ത്​ തട്ടിയകറ്റാൻ ലിവർപൂൾ താരങ്ങൾ കിണഞ്ഞ്​ പരിശ്രമിച്ചെങ്കിലും ഒറിജിക്ക്​ മുമ്പിൽ അത്​ വിഫലമായി. കാലിലേക്ക്​ വന്ന പന്ത്​ പോസ്റ്റിൻെറ വലത്​ മൂലയിലേക്ക്​ അടിച്ചു കയറ്റി. അതോടെ ​ചെമ്പടക്ക്​ ആറാം ചാമ്പ്യൻസ്​ ലീഗ്​ കിരീടം. കോച്ച്​ യുർഗൻ ക്ലോപിൻെറ കന്നി കിരീടമാണിത്​.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ച​രി​ത്ര​ത്തി​ൽ മി​ക​ച്ച റെ​ക്കോ​ഡു​ള്ള ടീ​മാ​ണ്​ ലി​വ​ർ​പൂ​ൾ. ഈ വർഷത്തെ കിരീടമടക്കം ആറ്​​ ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി​ട്ടു​ള്ള (1977, 1978, 1981, 1984, 2005) ടീം ​മൂ​ന്നു​ വ​ട്ടം റ​ണ്ണ​റ​പ്പു​ക​ളു​മാ​യി (1985, 2007, 2018). അ​തേ​സ​മ​യം, ടോ​ട്ട​ൻ​ഹാ​മി​ൻെറ​ ആ​ദ്യ ഫൈന​ലാ​യിരുന്നു ഇത്​. ഏ​ഴു​ വ​ർ​ഷമായി കി​രീ​ട​വ​ര​ൾ​ച്ച​യിലായിരുന്നു ലിവർപൂൾ. എന്നാൽ ടോ​ട്ട​ൻ​ഹാം ലക്ഷ്യമിട്ടത്​​ 11 വ​ർ​ഷ​ത്തി​നി​ട​യി​ലെ ആ​ദ്യ ട്രോ​ഫി​യാ​യിരുന്നു.

കോച്ച്​ യുർഗൻ ക്ലോപിനെ താരങ്ങൾ എടുത്തുയർത്തുന്നു

Full View
Tags:    
News Summary - liverpool-champions league final-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT