ലണ്ടൻ: ആൻഫീൽഡിലെ പച്ചപ്പുൽമൈതാനിയിൽ ലിവർപൂൾ ചരിത്രമെഴുതിയതിനു പിന്നാലെ വി ശ്വസാഹിത്യകാരൻ പൗലോ കൊയ്ലോ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു. കറുത്ത കുപ്പായ ത്തിൽ ‘നെവർ ഗിവ് അപ്’ എന്ന് നെഞ്ചിൽ പതിച്ച് ഗ്രൗണ്ടിലിറങ്ങിയ മുഹമ്മദ് സലാഹിെൻറ ചിരിക്കുന്ന ചിത്രം. ഒപ്പം, ‘വിന്നർ’ എന്ന അടിക്കുറിപ്പും.
അതായിരുന്നു കഴിഞ്ഞ രാത്രിയി ലെ ലിവർപൂൾ. മേയ് ഒന്നിന് ന്യൂകാംപിലെ കാഴ്ചക്കു പിന്നാലെ തോറ്റുവെന്ന് ലോകം മുഴു വൻ വിശ്വസിച്ചിട്ടും, ഒരിക്കലും തോൽക്കില്ലെന്നുറപ്പിച്ച ലിവർപൂൾ. സ്വന്തം മൈതാനത്ത് പടനായകർ മുറിവേറ്റ് കരക്കിരുന്നിട്ടും അവർ വീര്യംചോരാതെ പോരാടി. ഒടുവിൽ, ആൻഫീ ൽഡിലെ ഗാലറിയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ ‘‘യു വിൽ നെവർ വാക് എലോൺ...’’ എന്ന് അലറി വിളിച്ച ചെമ്പടക്കു നടുവിൽ യുർഗൻ േക്ലാപ്പും സംഘവും ചരിത്രമെഴുതി.
ഗാലറിയിൽനിന ്ന് ഉറവപൊട്ടിയ ആവേശം പച്ചപ്പുൽ മൈതാനത്തേക്ക് അലകടലായി പ്രവഹിച്ചപ്പോൾ മറുപ ടിയില്ലാത്ത നാലു ഗോൾ എതിർവലയിൽ കയറ്റിയ ലിവർപൂൾ ലയണൽ മെസ്സിയുടെ ബാഴ്സലോണയ െ ഞെക്കിഞെരുക്കി കൊന്നു. ആദ്യപാദത്തിലെ തോൽവിക്ക് (3-0), രണ്ടാം പാദത്തിൽ (0-4) മറുപടി നൽകി യ ലിവർപൂൾ 4-3െൻറ ജയവുമായി യുവേഫ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശത്തിനായി മഡ്രിഡില െ വാൻഡ മെട്രോപൊളിറ്റാനോയിലേക്ക്. ന്യൂകാംപിൽ മുഹമ്മദ് സലാഹും റോബർേട്ടാ ഫെർമീ ന്യോയും അടങ്ങുന്ന ലിവർപൂളിെൻറ താരനിരയെ 3-0ത്തിന് തകർത്ത ബാഴ്സലോണയോട് ഒരിക്കലും മറക്കാത്ത പ്രതികാരം തീർത്ത യുർഗൻ േക്ലാപ്പിെൻറ രാത്രിയായിരുന്നു ഇത്. സലാഹും ഫെർമീന്യോയും പരിക്കുമായി ഗാലറിയിൽ പ്രാർഥനയോടെ ഇരുന്നപ്പോൾ, ബെൽജിയംകാരൻ ഡിവോക് ഒറിജിയും നെതർലൻഡ്സുകാരൻ ജോർജിനോ വിനാൽഡമും താരരാജാക്കന്മാരായി.
ലിവർപൂൾ തുടർച്ചയായി രണ്ടാം വട്ടവും വൻകരയുടെ കലാശപ്പോരാട്ടത്തിന് ഇടം നേടിയപ്പോൾ, ബാഴ്സലോണക്ക് തുടർച്ചയായി രണ്ടാം സീസണിലും നാടകീയ തോൽവിയോടെ മടക്കം. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ എ.എസ്. റോമയോട് ആദ്യ പാദം 4-1ന് ജയിച്ചിട്ടും, ഇറ്റലിയിലെ രണ്ടാം പാദത്തിൽ 0-3ന് തോറ്റ ബാഴ്സക്ക് തലതാഴ്ത്തി നാട്ടിലേക്കു മടങ്ങാനായിരുന്നു വിധി.
ഒറിജി, വിനാൽഡം
ആദ്യപാദത്തിലെ ടീമിൽ ഒരു മാറ്റവുമില്ലാതെയാണ് ബാഴ്സലോണ ഇറങ്ങിയത്. എന്നാൽ, പരിക്ക് അലട്ടിയ ലിവർപൂൾ നിരയിൽ സലാഹിന് പകരം ഡിവോക് ഒറിജി മുൻനിരയെ നയിച്ചു.
ന്യൂകാംപിൽ യുർഗൻ േക്ലാപ്പിെൻറ കത്രികപ്പൂട്ടിനെയും പൊട്ടിച്ച ലയണൽ മെസ്സിക്ക്, ഇക്കുറി ഫാബീന്യോയും വാൻഡൈകും മാറ്റിപും ഫലപ്രദമായി തടവറയൊരുക്കിയപ്പോൾ ലിവർപൂൾ പകുതി ജയിച്ചു. മെസ്സിയിലേക്കുള്ള പന്തൊഴുക്ക് മുറിക്കാൻ സെർജിയോ ബുസ്കറ്റ്സ്-ജോർഡി ആൽബ കൂട്ടിനും പൂട്ടിട്ടു. േക്ലാപ്പിെൻറ കണക്കുകൂട്ടൽ വിജയിച്ചപോലെയായി ഏഴാം മിനിറ്റിലെ ഒറിജി ഗോൾ.
1-0 ഡിവോക് ഒറിജി -7ാം മിനിറ്റ്
ജോർഡി ആൽബയുടെ ഹെഡർ പിഴവിൽനിന്നായിരുന്നു ആദ്യ ഗോളിെൻറ തുടക്കം. പന്ത് റാഞ്ചിയ മാനെ ബോക്സിലേക്ക്, ഹെൻഡേഴ്സെൻറ ഷോട്ട് ഗോളി ടെർസ്റ്റീഗൻ തട്ടിയിെട്ടങ്കിലും പതിച്ചത് ഒറിജിയുടെ ബൂട്ടിൽ. ബാഴ്സയെ ഞെട്ടിച്ച ഗോൾ.
ആദ്യ പകുതിയിലെ ഗോളിൽ പതറിയ ബാഴ്സ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. ലയണൽ മെസ്സിയും സുവാരസും ചേർന്ന് മികച്ച ചില അവസരങ്ങളുമായി പാഞ്ഞടുത്തെങ്കിലും മിന്നുംഫോമിലായിരുന്ന അലിസൺ ബെക്കർ വില്ലനായി.
പരിക്കേറ്റ ആൻഡ്ര്യൂ റോബർട്സന് പകരം ജോർജീന്യോ വിനാൽഡം എത്തിയതോടെ കളി മാറി. കാളക്കൂറ്റെൻറ കരുത്തുമായി വിനാൽഡം കുതിച്ചുപായുേമ്പാൾ ബാഴ്സക്ക് കടിഞ്ഞാണൊന്നുമില്ലാത്ത അവസ്ഥയായി.
122 സെക്കൻഡ് രണ്ടു ഗോൾ
2-0 വിനാൽഡം -54ാം മിനിറ്റ്
പകരക്കാരനായിറങ്ങിയ വിനാൽഡം ബാഴ്സയെ കൂട്ടക്കശാപ്പ് ചെയ്ത നിമിഷങ്ങൾ. വലതു വിങ്ങിൽനിന്നു ട്രെൻറ് അലക്സാണ്ടർ നീട്ടിനൽകിയ ഷോട്ടിന് ഒാടിയെത്തിയ വിനാൽഡം കാൽവെക്കുേമ്പാൾ പിെക്വയും വിദാലും സെർജിയോ റോബർേട്ടായും കാഴ്ചക്കാർ.
3-0 വിനാൽഡം -56ാം മിനിറ്റ്
ശ്വാസംവിടാനാവാതെ നിന്ന ബാഴ്സക്ക് അടുത്ത പ്രഹരം. ബാഴ്സാ ഗോൾമുഖം റൗണ്ട് ചെയ്ത് പറന്ന പന്ത് ഇടതു വിങ്ങിൽനിന്നു ഷാകിരി നൽകിയ ക്രോസിനെ റാകിടിച്ചിനും പിക്വെക്കും െക്ലമൻറ് ലെൻെഗ്ലറ്റിനുമിടയിൽ നിന്നും ഉയർന്നുചാടിയ വിനാൽഡം ഹെഡ്ചെയ്ത് വലയിലാക്കി.
അഗ്രിഗേറ്റ് സ്കോർ സമനിലയായതോടെ ലിവർപൂളിെൻറ വിജയദാഹം കൂടി. ബാഴ്സയാവെട്ട, കളി മറന്ന മട്ടുമായി. കുടീന്യോക്കു പകരം നെൽസൺ സ്മിഡോയും വിദാലിനു പകരം അർതുറോയും വന്നെങ്കിലും അനിവാര്യമായ ദുരന്തം അകറ്റാനായില്ല.
4-0 ഡിവോക് ഒറിജി -79ാം മിനിറ്റ്
എക്സ്ട്രാടൈം, പെനാൽറ്റി ഷൂട്ടൗട്ട് ചിന്തകൾക്കിടെയായിരുന്നു വിജയഗോൾ. ലിവർപൂളിന് അനുകൂലമായൊരു കോർണർകിക്കിന് മുന്നിൽ ബാഴ്സലോണക്കാർ സ്കൂൾകുട്ടികളായ നിമിഷം. ട്രെൻറ് അലക്സാണ്ടർ കിക്ക്, ഷാകിരിക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പോസ്റ്റിലെ ശൂന്യത അറിയുന്നത്. മിന്നൽനീക്കത്തിൽ അലക്സാണ്ടർ കിക്കും, ഒറിജിയുടെ ഫിനിഷിങ്ങും. ബാഴ്സലോണ അമ്പരന്നുപോയ നിമിഷം. 4-0ത്തിന് ലിവർപൂൾ മുന്നിൽ.
പിന്നെയും 15 മിനിറ്റ് ബാക്കിയുണ്ടായെങ്കിലും പന്ത് വിടാതെ പോരാടിയ ലിവർപൂൾ വിജയം പിടിച്ചു. അവസാന നിമിഷങ്ങളിൽ മെസ്സിയും സുവാരസും ആഞ്ഞുശ്രമിച്ചെങ്കിലും അനിവാര്യ ദുരന്തം ഒഴിവാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.