റൊസാരിയോ: ബാഴ്സലോണൻ സൂപ്പർ താരം ലയണൽ മെസ്സിയും കാമുകി അേൻറാണെല്ല റോകുസോയും തമ്മിലെ വിവാഹ മാമാങ്കത്തിന് അർജൻറീനയിലെ ജന്മനാടായ റൊസാരിേയാ ഒരുങ്ങി. ബാല്യകാല സുഹൃത്തും തെൻറ രണ്ട് കുട്ടികളുടെ അമ്മയുമായ റോകുസോയുമൊത്ത് മെസ്സി ജീവിതം തുടങ്ങിയിട്ട് പത്തുവർഷമായെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമയം കിട്ടുന്നത് ഇപ്പോൾ മാത്രം. കഴിഞ്ഞ ഡിസംബറിൽ വിവാഹത്തെ സംബന്ധിച്ച് ഇരുവരും സൂചന നൽകിയിരുന്നു. മെസ്സിയുടെ 30ാം പിറന്നാളിനുശേഷം ജൂൺ 30നാണ് ആരാധക ലോകം കാത്തിരിക്കുന്ന താരവിവാഹം. ചടങ്ങിന് സാക്ഷിയാവാൻ ഇരുവരുടെയും മക്കളായ നാലുവയസ്സുകാരൻ ടിയാഗോയും ഒരുവയസുള്ള മാറ്റിയോയുമുണ്ടാവും.
ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരങ്ങളായ നെയ്മർ, ലുയിസ് സുവാറസ്, മുൻ താരങ്ങളായ സാവി, സെസ്ക് ഫാബ്രികാസ് എന്നിവർ ചടങ്ങിൽ പെങ്കടുക്കും.പോപ് ഗായികയും െജറാഡ് പിെക്വയുടെ ഭാര്യയുമായ ഷാക്കിറയും അർജൻറീനൻ ഗായികയും സെർജിയോ അഗ്യൂറോയുടെ ഭാര്യയുമായ കാരിന എന്നിവർ ചടങ്ങ് വർണാഭമാക്കാനെത്തും. ബാഴ്സലോണയിൽ നിന്ന് 21ഒാളം താരങ്ങൾ ചടങ്ങിനെത്തുമെന്നും മാധ്യമങ്ങൾ പുറത്തുവിടുന്നു. സ്പാനിഷ് ഡിസൈനർ റോസ ക്ലാര ഡിസൈൻ ചെയ്യുന്ന ഇരുവർക്കുമുള്ള വിവാഹ വസ്ത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.