വിവാദ പരാമർശം: മെസ്സിക്ക് രണ്ടു വർഷം വിലക്കിന് സാധ്യത

സാവോപോളോ: കോപ അമേരിക്ക ടൂർണമ​െൻറ് ബ്രസീലിന്​ പ്രത്യേക പരിഗണന നൽകിയിരുന്നുവെന്ന സൂപ്പർതാരം ലയണൽ മെസ്സിയ ുടെ പരാമർശത്തിനെതിരെ കടുത്ത നടപടികളുമായി ലാറ്റിനമേരിക്കൻ ഫുട്​ബാൾ സംഘടനയായ കോൺമെബോൾ. മെസ്സിയുടെ ആരോപണം താ രത്തിനും അർജന്റീനക്കും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

മെസ്സിയുടെ പെരുമാറ്റം നിസ്സാരമായി കാണുന ്നില്ലെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മെസ്സിയുടെ പ്രസ്താവന അസ്വീകാര്യവും കോപ അമേരിക്കയോടുള്ള ബഹുമാനക്കുറവ് കാണിക്കുന്നതാണെന്നും തെക്കേ അമേരിക്കൻ ഫുട്ബോൾ ഗവേണിംഗ് ബോഡി പ്രതികരിച്ചിരുന്നു. മത്സരത്തിലെ തീരുമാനങ്ങൾ എതിരാവു​േമ്പാൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത്​ അൽപത്തമാണെന്നും​ സംഘടന പറയുന്നു.

കോപ്പ ഫെഡറേഷനെയും അതിൻെറ ഉദ്യോഗസ്ഥരെയും അപമാനിക്കരുതെന്നാണ് സംഘടനയുടെ നിയമത്തിൽ പറയുന്നത്. സംഘടനക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ മെസ്സിയെ രണ്ട് വർഷം വരെ വിലക്കാമെന്നാണ് നിയമം. മെസ്സിക്കെതിരെ നടപടി വന്നാൽ 2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അർജൻറീനയിലും കൊളംബിയയിലും നടക്കുന്ന 2020 കോപ്പ അമേരിക്കയും താരത്തിന് നഷ്ടപ്പെടും. നടപടി വരികയാണെങ്കിൽ 34കാരനായ താരത്തിൻെറ അന്താരാഷ്ട്ര കരിയറിന് വിരാമവുമാകും.

ലൂസേഴ്​സ്​ ഫൈനലിലെ ചുവപ്പുകാർഡിനു​ പിന്നാലെയാണ് റഫറിയിങ്ങിനെയും കോൺമെബോളിനെയും വിമർശിച്ച്​ ലയണൽ മെസ്സി രംഗത്തെത്തിയത്. ‘‘അഴിമതിയും റഫറിമാരും ഫുട്​ബാൾ ആസ്വദിക്കുന്നതിൽനിന്ന്​ ആരാധകരെ തടയുകയാണ്​. ഫുട്​ബാളിനെ അവർ നശിപ്പിക്കുന്നു’’ -മെസ്സി പറഞ്ഞു. സെമിയിൽ അർജൻറീന ബ്രസീലിനോട്​ തോറ്റപ്പോഴും റഫറിയിങ്ങിനെ മെസ്സി കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Lionel Messi Faces Up to 2 Years Ban For Accusing CONMEBOL of Fixing Copa America for Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT