വി​ല​ക്ക്​: റ​ഫ​റി​യെ അ​സ​ഭ്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ മെ​സ്സി

ബ്വേനസ് എയ്റിസ്: നാല് അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ ഫിഫ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് അർജൻറീനൻ ക്യാപ്റ്റൻ ലയണൽ മെസ്സി രംഗത്ത്.  മത്സരത്തിനിടെ ദേഷ്യംവന്നേപ്പാൾ കളിക്കാർ സ്വാഭാവികമായി പ്രതിഷേധിക്കുന്ന രീതിയിൽ പ്രതികരിച്ചതാണെന്നും റഫറിെയ ലക്ഷ്യമിട്ട് അസഭ്യം പറഞ്ഞിട്ടില്ലെന്നും ലയണൽ മെസ്സി അറിയിച്ചു. ലാ നാസിയോൺ എന്ന അർജൻറീനൻ പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. 

നാലു കളികളിൽ വിലക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് നേരേത്ത അർജൻറീനൻ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. ബൊളീവിയക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് വിലക്ക് വന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ദേശീയ ടീം സെക്രട്ടറി ജോർജ് മിഡോസ്കി അറിയിച്ചു. നാലു കളിയിൽ വിലക്ക് വന്നതിനെതിരെ അപ്പീൽ നൽകുമെന്നും അപ്പീൽവഴി ശിക്ഷ കുറച്ച സംഭവങ്ങൾ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നും മിഡോസ്കി പറഞ്ഞു. 

മെസ്സിക്കെതിരായ വിലക്കിൽ ബാഴ്സേലാണ എഫ്.സിയും പ്രതിഷേധിച്ചു രംഗത്തെത്തി. താരത്തിനും ടീമിനും പൂർണപിന്തുണ നൽകുന്നതായും ക്ലബ് ഒൗദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരം ലൂയി സുവാരസും മെസ്സിക്ക് പിന്തുണ അറിയിച്ചു. മുൻ അർജൻറീനൻ കോച്ച് ലൂയിസ് മെേൻറാട്ടി  ശിക്ഷ ഏറിപ്പോയെന്ന് പ്രതികരിച്ചു. ചിലിക്കെതിരായ മത്സരത്തിനിടെയാണ് െമസ്സി ലൈൻ റഫറിയോട് അസഭ്യം പറഞ്ഞത്. 
 
Tags:    
News Summary - Lionel Messi claims he didn't tell official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.