മിലാൻ: ഫുട്ബാളിലെ നക്ഷത്രങ്ങൾ പുരസ്കാരങ്ങളുടെ രാജപദമേറിയ രാവിൽ ബാഴ്സയ ുടെ സമാനതകളില്ലാത്ത നായകന് വീണ്ടും പട്ടാഭിഷേകം. യുവേഫ ലീഗ് ചാമ്പ്യന്മാരായ ലിവർ പൂളിെൻറ പ്രതിരോധത്തിന് കോട്ടകെട്ടിയ വിർജിൽ വാൻഡൈകിനെയും അഞ്ചു തവണ ലോക ഫുട് ബാളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിറകിലാക്കിയായിരുന്നു ലയണൽ ആന്ദ്രെ മെസ്സി യെന്ന അർജൻറീനൻ ഇതിഹാസതാരം ആറാം തവണയും ലോക ഫുട്ബാളിലെ മികച്ച താരമായത്. മെസ ്സി 46 പോയൻറുമായി ബഹുദൂരം മുന്നിലെത്തിയപ്പോൾ യൂറോപ്യൻ ഫുട്ബാളർ പുരസ്കാരജേത ാവായ വാൻഡൈക് 38 പോയൻറു നേടി രണ്ടാമതും 36 പോയൻറുമായി ക്രിസ്റ്റ്യാനോ മൂന്നാമതുമെ ത്തി.
സ്പാനിഷ് ലീഗിൽ ഒറ്റയാൻ പ്രകടനവുമായി ബാഴ്സലോണയെ കിരീടത്തിലേക്കു നയ ിച്ച മെസ്സി കഴിഞ്ഞ സീസണിൽ കളിച്ച 58 കളികളിൽനിന്നായി 54 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചി ട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സ അവസാന നാലിൽ എത്തിയിരുന്നു. ദേശീയ ടീമായ അർജൻറീന കോപ അമേരിക്ക സെമിയിലെത്തിയെങ്കിലും ബ്രസീലിനു മുന്നിൽ വീണു. 2007 മുതൽ െമസ്സി-റൊണാൾഡോ ഇരുവർ സംഘം തുടരുന്ന സർവാധിപത്യം ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തുന്നതിനു വേദികൂടിയായി തിങ്കളാഴ്ച രാത്രിയിലെ പ്രഖ്യാപനം. കഴിഞ്ഞ തവണ ക്രൊയേഷ്യൻ മധ്യനിരയുടെ എൻജിനായ ലൂക മോഡ്രിച്ചായിരുന്നു ലോക ഫുട്ബാളർ പട്ടം ചൂടിയത്.
ഇതോടെ, ആറു ലോക പുരസ്കാരങ്ങൾ സ്വന്തമാക്കിയ മെസ്സി അഞ്ചു തവണ നേടിയ റൊണാൾഡോയെക്കാൾ ഒരു പടി മുന്നിലെത്തി. ദേശീയ ടീം നായകന്മാർ, പരിശീലകർ, സ്പോർട്സ് മാധ്യമപ്രവർത്തകർ, ആരാധകർ തുടങ്ങിയവരുടെ വോട്ട് വിജയിയെ നിർണയിക്കുന്ന ലോക ഫുട്ബാളർ പുരസ്കാരത്തിന് ഇത്തവണ മെസ്സിയുടെ രണ്ടാം വോട്ട് ക്രിസ്റ്റ്യാനോക്കു വീണപ്പോൾ ക്രിസ്റ്റ്യാനോയുടെ പട്ടികയിൽ മെസ്സി വന്നില്ലെന്നത് ശ്രദ്ധേയമായി. വാൻഡൈകിെൻറ ഒന്നാം വോട്ട് വീണതും മെസ്സിക്ക്.
മെസ്സി മാത്രം
1987ൽ അർജൻറീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 2001 മുതൽ ബാഴ്സേലാണയിലുണ്ട്. 2003ൽ സി ടീമിലും തൊട്ടടുത്ത വർഷം ബി ടീമിലും പന്തുതട്ടിയ താരം 2004ൽ ബാഴ്സയുടെ സീനിയർ ടീമിലും സ്ഥിര സാന്നിധ്യമായി. ഇതുവരെ ടീമിെൻറ ജഴ്സിയിൽ 453 മത്സരങ്ങളിൽ ഇറങ്ങി 419 തവണ സ്കോർ ചെയ്തിട്ടുണ്ട്. 2004 മുതൽ അർജൻറീന ദേശീയ ടീമിലും സ്ഥിര സാന്നിധ്യമാണ്. ദേശീയ ടീമിനായി നേടിയ 68 ഗോളുകൾ റെക്കോഡാണ്.
2005ൽ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ ബാളും ഗോൾഡൻ ഷൂവും സ്വന്തമാക്കി ആദരങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ച മെസ്സി 2008 ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയതിനൊപ്പം 2014ലെ ലോകകപ്പ്, 2015, 2016 വർഷങ്ങളിലെ കോപ അമേരിക്ക ഫൈനലുകളിൽ ടീമിനെ എത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായി. 2011 മുതൽ അർജൻറീന ദേശീയ ടീം നായകനാണ്.
ബാഴ്സലോണയാകെട്ട, മെസ്സിക്കൊപ്പം നേടിയ അംഗീകാരങ്ങൾ എണ്ണമറ്റത്. ഒന്നര പതിറ്റാണ്ടിനിടെ ലാ ലിഗ കിരീടം 10, കോപ ഡെൽറെ- ആറ്, സൂപ്പർ കപ്പ്- എട്ട്, ചാമ്പ്യൻസ് ലീഗ്- നാല്, യുവേഫ സൂപ്പർ കപ്പ്- മൂന്ന്, ഫിഫ ക്ലബ് ലോകകപ്പ്- മൂന്ന് എന്നിങ്ങനെ പട്ടിക നീളും.
വിജയത്തിളക്കമുള്ള സീസൺ
കഴിഞ്ഞ സീസണിൽ മെസ്സിയെ വിജയിയാക്കിയ മികവുകളുടെ പട്ടിക താഴെ: ലാ ലിഗ കിരീടം, യൂറോപ്യൻ ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഗോൾ, യുവേഫ ബെസ്റ്റ് ഫോർവേഡ്, യൂറോപ് ടോപ് സ്കോറർ, ലാ ലിഗ ടോപ് സ്കോറർ, ലാ ലിഗയിൽ കൂടുതൽ അസിസ്റ്റുകൾ, ഏറ്റവും കൂടുതൽ മാൻ ഒാഫ് ദ മാച്ച് പുരസ്കാരങ്ങൾ, ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ, ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ... പട്ടിക നീളും.
നിരാശയില്ല; താരതമ്യം വേണ്ട -വാൻഡൈക്
മിലാൻ: തൻെറ വോട്ട് ലയണൽ മെസ്സിക്ക് നൽകിയ നായകനാണ് വിർജിൽ വാൻഡൈക്. യുവേഫ പുരസ്കാരത്തിെൻറയും ചാമ്പ്യൻസ് ലീഗിെൻറയും നിറവിൽ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന് ഏറെ സാധ്യത കൽപിച്ച താരം. പക്ഷേ, അവാർഡ് നിശയിൽ ലയണൽ െമസ്സി ലോകതാരമായപ്പോൾ ഒട്ടും നിരാശയില്ലാതെയാണ് വാൻഡൈക് പ്രതികരിച്ചത്.
‘എല്ലാവരും വോട്ട് ചെയ്ത് തീരുമാനമെടുത്തു. നിങ്ങൾ അത് സ്വീകരിക്കുക. മെസ്സിയെയും എന്നെയും താരതമ്യപ്പെടുത്തരുത്. ഇത് തീർത്തും വ്യത്യസ്തമാണ്. ഇവിടെ നിൽക്കുന്നതു തന്നെ സന്തോഷം. കഴിഞ്ഞ സീസണിലെ ഞങ്ങളുടെ കഠിനാധ്വാനത്തിൻെറ ഫലമാണിത്. ഇന്ന് രണ്ടാമതായി, പക്ഷേ, ഒട്ടും നിരാശയില്ല’ -വാൻഡൈക് പറഞ്ഞു.
ഛേത്രി വാൻഡൈകിന്; സ്റ്റിമാക് റൊണാൾഡോക്ക്
ന്യൂഡൽഹി: ലോകഫുട്ബാളറായ ലയണൽ മെസ്സിക്ക് ഇന്ത്യയിൽനിന്ന് ആദ്യ വോട്ടില്ല. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വോട്ട് രണ്ടാം സ്ഥാനത്തെത്തിയ ലിവർപൂൾ താരം വിർജിൽ വാൻഡൈകിന്. ലയണൽ മെസ്സി, മുഹമ്മദ് സലാഹ് എന്നിവർക്കാണ് രണ്ടും മൂന്നും വോട്ടുകൾ.
ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിെൻറ ആദ്യ വോട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്കായിരുന്നു. വാൻഡൈക്, എഡൻ ഹസാഡ് എന്നിവർക്കാണ് രണ്ടും മൂന്നും വോട്ടുകൾ.
ഫിഫ വേൾഡ് ഇലവൻ
അലിസൺ ബെക്കർ, മത്യോസ് ഡി ലൈറ്റ്, സെർജിയോ റാമോസ്, വാൻ ദെയ്ക്, മാഴ്സലോ, ലൂക്ക േമാഡ്രിച്ച്, ഫ്രാങ്ക് ഡി ജോങ്, കെയ്ലിയൻ എംബാപ്പെ, ലയണൽ മെസ്സി, ഈഡൻ ഹസാർഡ്, ക്രിസ്റ്റ്യാനോ െറാണാൾഡോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.