മെസ്സിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്ക്

സൂറിച്ച്: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. ചിലിക്കെതിരായ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. ഇതോടെ ബൊളീവിയ, ഉറുഗ്വേ, വെനിസ്വേല, പെറു എന്നിവക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിയുണ്ടാകില്ല. സസ്പെൻഷനു പുറമേ 10,000 സ്വിസ് ഫ്രാൻസ് പിഴയും ഫിഫ മെസ്സിക്ക് ചുമത്തിയിട്ടുണ്ട്. നിർണായകമായ അവസാന യോഗ്യതാ മത്സരങ്ങളിൽ നാലിലും നായകൻ ഇല്ലാതെ ആയിരിക്കും അർജന്റീന ഇനിയിറങ്ങുക.

സംഭവം ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നത് തെളിഞ്ഞിരുന്നു. ഫൗള്‍ വിളിച്ചതാണ് ബാഴ്സ താരത്തെ പ്രകോപിപ്പിച്ചത്. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും മെസ്സി തയ്യാറായില്ല.

 

Tags:    
News Summary - Lionel Messi banned for four Argentina matches after insulting official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT