Posted On
date_range Updated On
date_range ബാലൺ ഡി ഓർ പുരസ്കാരം സ്വീകരിച്ച് ലയണൽ മെസ്സി നടത്തിയ പ്രസംഗം
എല്ലാറ്റിനും മുേമ്പ എന്നെ അവാർഡിന് അർഹനാക്കുന്നതിന് വോട്ടുചെയ്ത എല്ലാ മാധ്യമപ്രവർത്തകരെയും അഭിവാദ്യം അറിയിക്കുന്നു. കളിയിലെ എെൻറ കൂട്ടുകാർ, ക്ലബിെൻറ അമരക്കാർ തുടങ്ങി മേനാഹരമായ ഒരു വർഷത്തിലൂടെ കടന്നുപോകാൻ എന്നെ പ്രാപ്തനാക്കിയ ഒരുപാടുപേരുണ്ട്. ഇവിടെ പ്രദർശിപ്പിച്ച വിഡിയോയിൽ നിങ്ങൾ കണ്ടതുപോലെ പത്തുവർഷം മുമ്പാണ് പാരിസിൽ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയത്. 22ാം വയസ്സിൽ മൂന്നു സഹോദരങ്ങൾക്കൊപ്പമാണ് അന്ന് പുരസ്കാരം വാങ്ങാനെത്തിയത്. ഒരിക്കലും നിനക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ പുലരുന്നതെന്നാണ് എെൻറ അനുഭവം.
പത്തു വർഷങ്ങൾക്കുശേഷം ഇന്ന്, ആറാമത്തെ പുരസ്കാരം ഏറ്റുവാങ്ങുന്നത് തീർത്തും വ്യത്യസ്തമായൊരു അനുഭവമാണ്. വ്യക്തിപരമായും ഇതേറെ സവിശേഷം. വീണ്ടും ഈ പുരസ്കാരത്തിൽ സ്പർശിക്കുേമ്പാൾ ഭാര്യയും മൂന്നു കുട്ടികളും ഒപ്പമുള്ളത് വലിയ ഭാഗ്യമായി കരുതുന്നു. വിഡിയോ സന്ദേശത്തിൽ ഭാര്യ പറഞ്ഞതുപോലെ, ഈ സമയത്തും സ്വപ്നം കാണുന്നത് തുടരുകയാണ് ഞാൻ. ഇനിയും ഒരുപാട് വളരണമെന്നാണ് ആഗ്രഹം. ഓരോ ദിവസവും കളിയിൽ പുരോഗതി നേടുന്നതും ഫുട്ബാൾ ആസ്വദിക്കുന്നതും തുടരണം.
പ്രായത്തെക്കുറിച്ച് ഞാൻ തീർത്തും ബോധവാനാണ്. പിൻവാങ്ങുന്ന നിമിഷത്തിലേക്ക് പതിയെ എത്തിക്കൊണ്ടിരിക്കുന്നതിനാൽ ഇൗ മുഹൂർത്തങ്ങൾ ഏറെ ആസ്വദിക്കുന്നു. വർഷങ്ങൾ കഴിഞ്ഞാലും ഇതെല്ലാം ഞാൻ മനസ്സിൽ സൂക്ഷിക്കും. ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഇപ്പോഴും ചെയ്യാൻ കഴിയുന്നതിൽ ദൈവത്തിന് സ്തുതി. ദൈവം അനുഗ്രഹിച്ചാൽ, ഇനിയുമൊരുപാട് വർഷം ഫുട്ബാൾ ആസ്വദിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.