മെസ്സിക്ക് മൂന്നാമതും ആൺകുഞ്ഞ്; പേര് 'സിറോ'

ബാഴ്സയുടെ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് മൂന്നാമത്തെ ആൺ കുഞ്ഞ് പിറന്നു. 'സിറോ' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിൻെറ കൈയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്താണ് സൂപ്പർ താരം ജനനവിവരം അറിയിച്ചത്. സ്വാഗതം സിറോ, ദൈവത്തിനു നന്ദി, അമ്മയും മകനും നന്നായിരിക്കുന്നു ഞങ്ങൾ വളരെ സന്തോഷത്തിലാണ്-മെസ്സി കുറിച്ചു. 

മെസ്സിക്കും ഭാര്യ ആന്റണെല്ല റോക്കൂസോയുടെയും ജീവിതത്തിൽ അഞ്ച് വയസ്സുള്ള തിയോഗോ, രണ്ട് വയസ്സുകാരൻ മാത്യോ എന്നിവർ കൂടിയുണ്ട്. മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ഒക്ടോബറിൽ മെസ്സിയുടെ കുടുംബം അറിയിച്ചിരുന്നു. 


മലാഗക്കെതിരായ മത്സരത്തിൽ മെസ്സിയുണ്ടാകില്ലെന്ന് ബാഴ്സലോണ അറിയിച്ചിരുന്നു. ലൂയിസ് സുവാരസിന്റേയും ഫിലിപ്പ് കൌട്ടീഞ്ഞൊയുടേയും ഗോളുകളുടെ പിൻബലത്തിൽ ബാഴ്സലോണ മലാഗക്കെതിരെ എതിരില്ലാത്തെ രണ്ട് ഗോളുകൾക്ക് വിജയിച്ചു.


 

Tags:    
News Summary - Lionel Messi announces birth of his third son -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.