മഡ്രിഡ്: വലൻസിയക്കെതിരെ വിജയിച്ച് മുന്നേറിയ റയൽ മഡ്രിഡിനു പിന്നാലെ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും ജയം. ബാഴ്സലോണ എസ്പാന്യോളിനെ 3-0ന് തോൽപിച്ചപ്പോൾ ലാസ് പാൽമാസിനെതിരെ അത്ലറ്റികോ മഡ്രിഡിെൻറ ജയം 5-0നായിരുന്നു.
രണ്ടാം സ്ഥാനത്തുള്ള റയലിന് സമ്മർദം ചെലുത്തിയാണ് ബാഴ്സലോണയുടെ വിജയക്കുതിപ്പ്. ഗോൾരഹിത ആദ്യ പകുതിക്കുശേഷം ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസിെൻറ രണ്ടു ഗോളിലും ഇവാൻ റാകിടിച്ചിെൻറ മറ്റൊരു ഗോളിലുമാണ് ബാഴ്സലോണയുടെ ജയം. ഗോളടിക്കാനാവാതെ നിറംമങ്ങിയിരുന്ന സുവാരസിെൻറ ഇരുഗോളുകളും ഒറ്റക്കുള്ള കുതിപ്പിലായിരുന്നു. 50, 87 മിനിറ്റിലാണ് സൂപ്പർ ഗോളുകൾ പിറന്നത്. സീസണിൽ 26ാം ഗോളാണ് സുവാരസിേൻറത്. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ 76ാം മിനിറ്റിലായിരുന്നു റാകിടിച്ചിെൻറ ഗോൾ. ജയത്തോടെ പോയൻറ് പട്ടികയിൽ (81 പോയൻറ്) ബാഴ്സലോണയും റയലും വീണ്ടും ഒപ്പമെത്തി.
ഡിഗോ സിമിയോണിക്ക് കീഴിൽ അത്ലറ്റികോ മഡ്രിഡിെൻറ ഏറ്റവും വലിയ എവേ വിജയമായിരുന്നു ലാസ് പാൽമാസിനെതിരെ. ഫ്രഞ്ച് താരം കെവിൻ ഗമീറോ (2,18 മിനിറ്റ്) രണ്ടു ഗോൾ നേടിയപ്പോൾ സ്പാനിഷ് മിഡ്ഫീൽഡർ സോൾ (17), തോമസ് പാർേട്ട (72), ഫെർണാണ്ടോ ടോറസ് (91) എന്നിവർ ഒരോ ഗോളും നേടി. ജയത്തോടെ 35 കളികളിൽ അത്ലറ്റികോക്ക് 71 പോയൻറായി. ഒരു കളി കുറവു കളിച്ച സെവിയ്യ 68 പോയൻറുമായി അത്ലറ്റികോയുടെ തൊട്ടു പിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.