മഡ്രിഡ്: െഎബറിനോട് 3-0ത്തിന് തോറ്റ് സമനിലതെറ്റിയ റയലിനെ സൊളാരി വീണ്ടും ട്രാക്കിലാക്കി. ലാ ലിഗയിൽ വലൻസിയയെ 2-0ത്തിന് േതാൽപിച്ച് റയൽ മഡ്രിഡിന് സീസണിൽ ഏഴാം ജയം. സൊളാരിക്കു കീഴിൽ ടീമിെൻറ ആറാം ജയമാണിത്. നേരേത്ത, ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റോമയെ അവരുടെ തട്ടകത്തിൽ റയൽ തോൽപിച്ചിരുന്നു. ഒരു ഗോൾ സെൽഫിലൂടെ ലഭിച്ചപ്പോൾ, മറ്റൊന്ന് ലൂകാസ് വാസ്ക്വസ് നേടി. ഇതോടെ ലാ ലിഗയിൽ റയൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി.
റോമക്കെതിരെ കളിച്ച ടീമിൽനിന്ന് മാഴ്സലോയും ടോണി ക്രൂസും ഒഴികെ ബാക്കിയെല്ലാവരെയും സൊളാരി വലൻസിയക്കെതിരെ കളിപ്പിച്ചു. ആദ്യ 10 മിനിറ്റിനിടെതന്നെ നിരവധി മുന്നേറ്റങ്ങളുമായി റയൽ വലൻസിയയെ പരീക്ഷിച്ചു. ഡാനിയൽ കാർവയാലിെൻറ ക്രോസിലാണ് വലൻസിയ സെൽഫ് ഗോളിൽ പെടുന്നത്.
ബോക്സിൽനിന്നുള്ള താരത്തിെൻറ ഷോട്ട് പുറത്തേക്ക് ഒഴിവാക്കാനുള്ള വലൻസിയ വിങ് ബാക്ക് ഡാനിയൽ വാസിെൻറ (8) വിഫലശ്രമം വലക്കുള്ളിലാവുകയായിരുന്നു. ദീർഘ ഇടവേളക്കുശേഷം 83ാം മിനിറ്റിലാണ് രണ്ടാം ഗോൾ. ബെൻസേമയുടെ തകർപ്പൻ പാസിൽ ലൂകാസ് വസ്ക്വസാണ് ഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനവുമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ വലൻസിയക്ക് പക്ഷേ, ഇത്തവണ അത്ഭുതങ്ങൾ കണിക്കാനാവുന്നില്ല. എട്ടു സമനിലയും മൂന്നു തോൽവിയുമായി ഇവർ 14ാം സ്ഥാനത്താണ് നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.