സ്​പാനിഷ്​ ലീഗ്​: റയല്‍ മഡ്രിഡിന് ജയം അത്ലറ്റികോക്ക് തോല്‍വി

മഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മഡ്രിഡ് പോയന്‍റ് നിലയില്‍ ഒന്നാമതത്തെി. അത്ലറ്റികോ ബില്‍ബാവോയെ 2-1ന് തോല്‍പിച്ചതോടെ 21 പോയന്‍റുമായാണ് റയല്‍ തലപ്പത്തേക്ക് കുതിച്ചത്. സെവിയ്യയോട് 0-1ന് തോറ്റ അത്ലറ്റികോ മഡ്രിഡ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ഒമ്പതു കളികളില്‍ 20 പോയന്‍റുമായി സെവിയ്യയാണ് രണ്ടാമത്. ബാഴ്സക്കും വിയ്യാറയലിനും 19 പോയന്‍റ് വീതമുണ്ട്. വീണ്ടും സമനിലയില്‍ കുരുങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ പകരക്കാരനായത്തെിയ അല്‍വാരോ മൊറാട്ടയാണ് റയലിന്‍െറ രക്ഷകനായത്. ഏഴാം മിനിറ്റില്‍ കരീം ബെന്‍സേമ റയലിനെ മുന്നിലത്തെിച്ചു. 27ാം മിനിറ്റില്‍ സാബിന്‍ ബില്‍ബാവോക്കുവേണ്ടി തിരിച്ചടിച്ചു. ഒടുവില്‍ കളി തീരാന്‍ ഏഴു മിനിറ്റ് ബാക്കിനില്‍ക്കേയായിരുന്നു മൊറാട്ടയുടെ വിജയഗോള്‍.

ഏഴാം മിനിറ്റില്‍ മാഴ്സലോയില്‍നിന്ന് കിട്ടിയ പന്ത് സ്വീകരിച്ച ഇസ്കോയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഇസ്കോ തട്ടിക്കൊടുത്ത പന്ത് ഗോളി ഗോര്‍ക ഇറയ്സോസിന്‍െറ കാലിനിടയിലൂടെ വലയിലത്തെി. കളിയിലുടനീളം തിളങ്ങിയ ഇസ്കോയെ 65ാം മിനിറ്റില്‍ തിരിച്ചുവിളിച്ച റയല്‍ കോച്ച് സിനദിന്‍ സിദാനെതിരെ ആരാധകര്‍ ഒച്ചവെക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഗാരത് ബെയ്ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടോണി ക്രൂസും പിന്നീട് ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സഹതാരങ്ങള്‍ക്ക് പന്ത് കൈമാറാതെ ഒറ്റക്ക് മുന്നേറി ഗോളിയുടെ കൈയിലേക്കുതന്നെ പന്തടിച്ച റൊണാള്‍ഡോയെ കാണികള്‍ കൂക്കിവിളിച്ചു.

സാബിന്‍െറ ക്ളോസ്റേഞ്ച് വോളിയാണ് ബില്‍ബാവോക്ക് മടക്കഗോള്‍ സമ്മാനിച്ചത്. സമനിലക്കുരുക്ക് അഴിയില്ളെന്ന് ആരാധകര്‍ പേടിച്ചിരിക്കേയാണ് 75ാം മിനിറ്റില്‍ മൊറാട്ട പകരക്കാരനായത്തെിയതും 83ാം മിനിറ്റില്‍ ഗോളടിച്ചതും. 73ാം മിനിറ്റില്‍ സ്റ്റീവന്‍ എന്‍സോണിസിന്‍െറ ഗോളാണ് അത്ലറ്റികോ മഡ്രിഡിന്‍െറ ജൈത്രയാത്ര അവസാനിപ്പിക്കാന്‍ സെവിയ്യയെ സഹായിച്ചത്. നാലു മിനിറ്റിനുശേഷം അത്ലറ്റികോ മിഡ്ഫീല്‍ഡര്‍ കോകെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.

Tags:    
News Summary - laliga mach,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.